ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

_*പ്രവേശനോത്സവത്തിന് തിരിതെളിച്ച് വിദ്യാർത്ഥികൾ_*

പുളിങ്കുന്ന്:ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിന് എൽഎസ്എസ് വിജയികളായ കുട്ടികളാണ് തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശാ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജോളി തെരേസ് CMC വാർഡ് മെംബർ ശ്രീ ജോസഫ് മാമ്പൂത്തറ പിടിഎ പ്രസിഡണ്ട് ശ്രീ മാത്യു റ്റോജോ തോമസ് വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് വി , ശ്രീമതി നിഷ ടീച്ചർ എന്നിവർ സംസാരിച്ചു. നവാഗതരുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മോടികൂട്ടി. ഉച്ചകഴിഞ്ഞ് നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് കുട്ടനാട് സിവിൽ എക്സൈസ് ഓഫീസർ ശ്രീ അനീഷ് പി കെ നയിച്ചു

വായനാദിനം

വായനദിനം ജൂൺ 19 നു നടത്തപെട്ടു. പോസ്റ്റർ നിർമ്മാണം കവിതാരചന വായനാക്കുറിപ്പ്, വാർത്ത അവതരണം എന്നി എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജൂൺ 26 നു സമ്മാനം വിതരണം ചെയ്തു.

ശുചിത്വ വിദ്യാലയം - ആരോഗ്യ വിദ്യാലയം

13/06/2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ആർ. ബി.എസ്. കെ നേഴ്സ് മീര എന്നിവർ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്കായി ആരോഗ്യപരിപാലനം ശുചിത്വം എന്നിവയെക്കുറിച്ച് ക്ലാസുകൾ എടുത്തു. ക്ലാസുകളിൽ പാലിക്കേണ്ട വ്യക്തി ശുചിത്വം പരിസര ശുചിത്വം കൈ കഴുകേണ്ട വിധം പെൺകുട്ടികൾ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു



പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 5 മുതൽ 7 വരെയുള്ള പെൺകുട്ടികൾക്കായി 01/07/2025 ചൊവ്വാഴ്ച menstrual hygiene എന്ന വിഷയത്തിൽ പുളിങ്കുന്ന് ഹെൽത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ സിസ്റ്റർ പുഷ്പ റാണിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു.

ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി. റെക്രോസ്, ലിറ്റിൽ കൈറ്റ്സ്, ഗൈഡിങ് എന്നിങ്ങനെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല പരിപാടിയുടെ വിഷ്വൽ കുട്ടികളെ കാണിച്ച് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. ലഹരി വിരുദ്ധ റാലി നടത്തുകയും കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ pluck card കൾ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അന്നേ ദിവസം സൂംമ്പ ഡാൻസ് നടത്തപ്പെട്ടു. കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും ലഹരിക്കെതിരെ മനുഷ്യചങ്ങല തീർക്കുകയും ചെയ്തു.

ജീവൻ്റെ കാവലാളുകൾക്ക് പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ കുട്ടികളുടെ അനുമോദനങ്ങൾ

"ഡോക്ടേഴ്സ് ഡേ " ദിനാചരണത്തിൻ്റെ ഭാഗമായി പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്സിനെ പൂക്കളും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. കുമാരി ജിയാ റോസ് ജോമോൻ, മാത്യു റ്റോജോ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോജി മണല,വാർഡ് മെമ്പർ ജോസഫ് മാമ്പൂത്തറ എന്നിവർ പ്രസംഗിച്ചു.

പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ് തൻ്റെ മറുപടി പ്രസംഗത്തിൽ തങ്ങൾക്ക് ലഭിക്കുന്ന ആദരവുകൾ ഞങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും,കൂടുതൽ ഉത്തരവാദിത്വബോധം തങ്ങളിൽ ഉളവാക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

സൈബർ സുരക്ഷ

പുളുങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 02/07/2025 ബുധനാഴ്ച പുളിങ്കുന്ന് പോലീസ് ഓഫീസേർസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൈബർ സുരക്ഷ ക്ലാസ് നടത്തപ്പെട്ടു. ഇന്നത്തെ കാലത്തെ സമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ചും അതിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വളരെ ലളിതമായും വ്യക്തതയോടെയുംസ്റ്റേഷൻ എസ് ഐ ബിജുക്കുട്ടൻ സർ ക്ലാസ് നയിച്ചു. ഏതെങ്കിലും കാരണവശാൽ ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടാൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതും കുട്ടികൾക്കായി വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് സംശയനിവാരണം നടത്തി.

ബഷീർ ദിനം

പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ജൂലൈ 5 ബഷീർ ദിനമായി ആചരിച്ചു. ബഷീറിൻറെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും ആയി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ അനുസ്മരിക്കുകയും കുമാരി ഐശ്വര്യ ബിനു ബഷീറിൻറെ ജീവചരിത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി വാർത്താ വായന മത്സരവും യുപി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. വാർത്താവായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡോണ എലിസബത്ത് മാർട്ടിൻ ആണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ വരദാർ ജി ആർ എസ് ജോമോൻ സാനിയ തോമസ് ഇമ്മാനുവൽ ജെയിംസ് എന്നിവർ പങ്കെടുത്തു. യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ എം എസ് ശ്രീലക്ഷ്മിയും നിവേദ്യ വിപിനും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ഭാഗ്യലക്ഷ്മി ബി ആണ് നേടിയത്.

എൻറെ സ്കൂൾ എൻറെ അഭിമാനം

എൻറെ സ്കൂൾ എൻറെ അഭിമാനം എന്ന വിഷയത്തിൽ കൈറ്റ് സംസ്ഥാനതലത്തിൽ റിയൽസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും മികച്ച 101 സ്കൂളുകളെ തിരഞ്ഞെടുക്കുകയും അവർക്ക് പുരസ്കാരങ്ങൾ കഴിച്ചിട്ടില്ല വിതരണം ചെയ്യുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ നിന്നും നാല് സ്കൂളുകളെയാണ് തിരഞ്ഞെടുത്തത്. വിജയികളുടെ പട്ടികയിൽ ഇടം പിടിക്കാൻ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിനും സാധിച്ചു എന്നത് നമ്മുടെ നേട്ടം തന്നെയാണ്.

പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി നിറവിലേയ്ക്ക്

കുട്ടനാടിൻ്റെ ഹൃദയഭാഗത്ത് പമ്പയാറിൻ തീരത്ത് തലയുർത്തി നില്ക്കുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അനേകം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദിയിലേയ്ക്ക് പ്രവേശിച്ചതിൻ്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 6-ാം തീയതി ചൊവ്വ രാവിലെ 9:30 ന് പുളിങ്കുന്ന് സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ സ്ഥാപിതമായ സ്കൂൾ സ്ഥാപകപിതാവ് മോൺസിഞ്ഞോർ സഖറിയാസ് വാച്ചാപറമ്പിലിൻ്റെ കബറിടത്തിങ്കൽ നിന്ന് വികാരി റവ. ഡോ.റ്റോം പുത്തൻക്കളം ദീപശിഖ തെളിയിച്ച് സ്കൂൾ മാനേജർ സി. ജോളി തെരേസ് സി.എം.സി., സ്കൂൾ ചെയർപേഴ്സൺ കുമാരി ടെസ് മരിയ മാർട്ടിൻ എന്നിവർക്ക് നല്കി. സ്കൂൾ പാർലമെൻ്റ് മെമ്പേഴ്സ്, ഗൈഡിങ്ങ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ക്ലബ് ലീഡേഴ്സ് എന്നിവരോടൊപ്പം പ്രയാണം സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഹെഡ്മിസ്ട്രസ്സ് ആശ സെബാസ്റ്റ്യൻ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് പുളിങ്കുന്നിൻ്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുളിങ്കുന്ന് സെൻ്റ് സെബാസ്റ്റ്യൻ ആശ്രമാധിപൻ റവ. ഫാ. ജോസ് കോനാട്ട് സി. എം ഐ, പുളിങ്കുന്ന് എഞ്ചിനിയറിംങ്ങ് കോളേജ് പ്രിൻസിപ്പാൾ പ്രീത മാത്യു, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ വിനോദ് വി എന്നിവർ പ്രസംഗിച്ചു. ശതാബ്ദി വിളംബര ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ ഉഷ്മള സ്വീകരണങ്ങൾ നല്കയുണ്ടായി. ജംങ്കാർ ജംഗ്ഷനിൽ പുളിങ്കുന്ന് ഫൊറോനാ അസിസ്റ്റൻ്റ് വികാരി റവ. ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുളിങ്കുന്ന് എസ്.ഐ. ശ്രീ സജികുമാർ ശതാബ്ദി വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 100-ാം വാർഷികാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി നൂറ് ബലൂണുകൾ പ്രതീകാത്മകമായി ആകാശത്തിലേക്ക് പറത്തി. കുട്ടികൾ വിവിധ വേഷഭൂഷാദികളണിഞ്ഞ് ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ വർണ്ണാഭമായ ശതാബ്ദി ഘോഷയാത്ര സ്കൂൾ അങ്കണത്തിൽ അവസാനിച്ചു.