ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/പ്രതിരോധിച്ചീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിച്ചീടാം കൊറോണയെ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം ഒരു കൃമികീടം
ഈ ലോകം മുഴുവനും വിറപ്പിച്ച് കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

മാനുജൻ തന്നുടറിവിനെ കീഴടക്കി
വാണിടുന്നു ചെറുതാം ഒരു കൃമികീടം
അവൻ ചെറുതല്ല, വലുതല്ല, നിസ്സാരനല്ല
വിലസുന്നു ലോകത്തിൻ ഭീഷണിയായ്

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
അകന്നിരുന്നീടാം കൂട്ടരേ
നാമിന്നടുത്തിരുന്നീടിടാം മനസ്സുകളിൽ

ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
അനുസരിച്ചിടുവിൻ നല്ലനാളേയ്ക്കായ്
ലോക്ഡൗൺ നിയമങ്ങൾ പാലിച്ചീടുവിൻ
ജാഗ്രതകാട്ടുവിൻ ആശങ്കമാറ്റുവിൻ

അലസതമാറ്റീടാം ഒന്നിച്ചീടാം
അകറ്റീടാം ഈ ചെറുക്രൂരനെ
പ്രധിരോധിച്ചീടാം പൊട്ടിച്ചീടാം
ഈ കൊറോണതൻ കണ്ണിയെ

ഷിബിൻ എം എസ്
9 B ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത