ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ചിന്നുപട്ടിയും മീനുകളും

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുപട്ടിയും മീനുകളും

ചിന്നു പട്ടിയും മീനുകളും കൂട്ടുകാരാണ്. ചിന്നു പട്ടി ഒരു ദിവസം മീനുകളെ കാണാൻ പോയി. അപ്പോൾ അവിടെ കണ്ട കാഴ്ച ഇതാണ് - മാലിന്യങ്ങൾ കൊണ്ട് പുഴ നിറഞ്ഞിരിക്കുന്നു. തന്റെ കൂട്ടുകാരായ മീനുകളോട് എന്താ കാര്യമെന്ന് ചിന്നു പട്ടി അന്വേഷിച്ചു.

മീനുകൾ പറഞ്ഞു - അടുത്തൊരു ഗ്രാമമില്ലേ അവിടത്തെ ആളുകൾ രാത്രിയിൽ മാലിന്യങ്ങൾ ചാക്കിലാക്കി ഈ പുഴയിൽ കൊണ്ടുവന്നു തട്ടും. അതുകാരണം ഞങ്ങളുടെ കൂടെയുള്ള ചില മീനുകൾ ചത്തുപോയി. ചിന്നു പട്ടി നിനക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ?

ചിന്നു പട്ടി : ഞാൻ നിങ്ങളെ സഹായിക്കാം. പക്ഷെ എങ്ങനെ?....ഞാൻ എന്റെ കൂട്ടുകാരനോട് പറയാം.

മീനുകൾ : കൂട്ടുകാരനോ?....ഏത് കൂട്ടുകാരൻ?

ചിന്നു പട്ടി : എന്റെ യജമാനന്റെ മകൻ ബില്ലു.

അങ്ങനെ ചിന്നു പട്ടി ബില്ലുവിനോട് കാര്യം പറഞ്ഞു. ബില്ലു അത് ക്ലാസ്സിലെ എല്ലാ കുട്ടികളെയും അറിയിച്ചു. അങ്ങനെ അവർ ഒരു ഗ്രൂപ്പായി എന്നിട്ട് രാത്രി എല്ലാവരും ആ പുഴയുടെ അടുത്തുള്ള മരത്തിന്റെ പിന്നിൽ ഒളിച്ചിരുന്നു. കുറച്ചു മിനിറ്റുകൾക്കകം ഒരു ബൈക്ക് വന്നു. ബൈകിൽനിന്നു ഒരാൾ ഇറങ്ങി ബൈക്കിന്റെ പിന്നിൽ നിന്ന് രണ്ടു ചാക്കുകൾ എടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു. അയാൾ പോയിക്കഴിഞ്ഞപ്പോൾ അവർ ആ ചാക്ക് തുറന്ന് നോക്കി. രണ്ടു ചാക്ക് നിറച്ച് പച്ചക്കറി മാലിന്യങ്ങൾ.അപ്പോൾ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടു. അവർ എല്ലാവരും മരത്തിന്റെ പിന്നിൽ ഒളിച്ചു . ഓട്ടോ വന്നതിനു ശേഷം അതിൽനിന്ന് മൂന്ന് ആളുകൾ ഇറങ്ങി. ഓട്ടോയുടെ പിന്നിൽ നിന്ന് നാല് പച്ചക്കറിച്ചാക്കുകൾ എടുത്ത് പുഴയിലേക്ക് എറിഞ്ഞു. അവർ പോയിക്കഴിഞ്ഞപ്പോൾ ചിന്നുവും കൂട്ടരും ആ ചാക്കുകൾ തുറന്നുനോക്കി. നാല് ചാക്കും പ്ലാസ്റ്റിക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അങ്ങനെ ഓരോ ആൾക്കാർ വന്ന് മാലിന്യങ്ങൾ പുഴയിൽ വലിച്ചെറിഞ്ഞു.

പിറ്റേ ദിവസവും അവർ അവർ വന്ന് പുഴയിലേക്ക് എറിയുവാനായി ചാക്കുകൾ എടുത്തു. ചിന്നുവും കൂട്ടരും അയാളോട് പറഞ്ഞു : അങ്കിൾ ഈ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഇടുന്നത് തെറ്റാണ്. അപ്പോൾ ഒരു രോഗവും നമ്മെ പിന്തുടരില്ല. കോവിഡ്-19, അതായത് കൊറോണയും നമ്മെ പിന്തുടരില്ല. അയാൾക്ക് തന്റെ തെറ്റ് മനസിലായി.

അയാൾ പറഞ്ഞു : ഞാൻ ഇത് എല്ലാവരോടും പറയാം. ചിന്നുപട്ടിയും മീനുകളും

ചിന്നു പട്ടിയും മീനുകളും കൂട്ടുകാരാണ്. ചിന്നു പട്ടി ഒരു ദിവസം മീനുകളെ കാണാൻ പോയി. അപ്പോൾ അവിടെ കണ്ട കാഴ്ച ഇതാണ് - മാലിന്യങ്ങൾ കൊണ്ട് പുഴ നിറഞ്ഞിരിക്കുന്നു. തന്റെ കൂട്ടുകാരായ മീ

അടുത്ത ദിവസം തന്നെ അയാൾ മറ്റ് ആൾക്കാരെയും കൂട്ടിവന്ന് പുഴ വൃത്തിയാക്കി. പുഴയിലെ മീനുകൾക്ക് സന്തോഷമായി. അവർ ചിന്നു പട്ടിയോട് നന്ദി പറഞ്ഞു.

ജോമ എം ഡാളി
4 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ