റീഡിംഗ്റും
വിശാലമായ വായനാ മുറി സ്കൂളിൻ്റെ ഒരു പ്രത്യേകതയാണ്.വിദ്യാഭ്യാസത്തിൻ്റെ വളർച്ചയും അ ടിസ്ഥാനവും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ് .അറിവിൻ്റെ വാതിലാണ് വായന.പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർ നമ്മെ നല്ല നിലയിലേയ്ക്ക് നയിക്കും.വായന കൂടാതെ നേടുന്ന അറിവ് അപൂർണമാണ്.കുട്ടികൾക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള അവസരം ഓരോ ക്‌ളാസ്സിനും പീരീഡ് ക്രമപ്പെടുത്തി സജ്ജീകരിച്ചിട്ടുണ്ട് .വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി വീടിനുള്ളിൽ തന്നെ വായനാ മുറി സജ്ജീകരിച്ചത് കുട്ടികളിൽ വായനാ ശീലം വർധിപ്പിക്കുന്നതിന് ഇടയാക്കി.