രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പഴമയിൽ നിന്നും പുതുമയിലേക്ക് ഒരു യാത്ര . ......

Schoolwiki സംരംഭത്തിൽ നിന്ന്
പഴമയിൽ നിന്നും പുതുമയിലേക്ക് ഒരു യാത്ര . ......

ലോകമാകെ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ലോക ഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകളും, നഗരങ്ങളും എല്ലാം വിജനമായി, നാടെല്ലാം നിശബ്ദമായി, ഇത്രയും നാൾ അശുദ്ധ വായു ശ്വസിച്ചിരുന്ന ഞാൻ ഇപ്പോൾ കുറച്ച് ശുദ്ധവായു ശ്വസിക്കാൻ തുടങ്ങി.

എൻറെ നാട്ടിലൂടെ ഞാൻ മനസ്സുകൊണ്ട് സഞ്ചരിക്കുകയാണ്. പരശുരാമൻ മഴുവെറിഞ്ഞ് രൂപംകൊണ്ടതാണ് കേരളം എന്നാണ് പഴമക്കാർ പറയുന്നത്. മലകളും പുഴകളും വയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞുനിൽക്കുന്ന കേരളത്തെക്കുറിച്ച് കേട്ട് ഞാൻ ഒരുപാട് അഭിമാനം കൊണ്ടിട്ടുണ്ട് അന്നത്തെ കേരളത്തെ കുറിച്ച് കവികൾ പാടിയ നമ്മുടെ നാട് എവിടെ? ഇന്നത്തെ അവസ്ഥ എന്താണ്? മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തു പല വിപത്തുകളിൽ എത്തിച്ചു. വയലുകളും മലകളും മരങ്ങളും വെട്ടി മാറ്റി വീടുകളും ഫ്ലാറ്റുകളും നിർമിച്ചു. പണമുണ്ടാക്കാനുള്ള ഓട്ടത്തിൽ മനുഷ്യർ പ്രകൃതിയെ ശ്രദ്ധിച്ചില്ല. പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി മലിനീകരണവും ഇപ്പോൾ സർവ്വസാധാരണമായി. ജാതിയുടെയും മതത്തിൻറെ യും പേരിൽ മനുഷ്യർ തമ്മിൽ തല്ലി. ഫാസ്റ്റ് ഫുഡുകളും മറ്റ് അസംസ്കൃതവസ്തുക്കളും കൊണ്ട് നാട് മലിനമായി. മഹാമാരികൾ ലോകത്ത് പടർന്നു. "മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ" അതെല്ലാം ഇപ്പോൾ മാറി. ഈ ദുരന്തത്തിൽ നിന്നും നമുക്കു മോചനം ഉണ്ടാകുമോ അറിയില്ല! എന്നാലും പ്രതീക്ഷ കൈവിടാതെ നമുക്ക് പ്രാർത്ഥിക്കാം ,അതിജീവിക്കാം ,പഴയ കേരളത്തിനായി ,ഞാൻ യാത്ര തുടരുന്നു.......



ദേവിക ജെ എസ്
7 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം