ഉള്ളടക്കത്തിലേക്ക് പോവുക

യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
praveshanolsavam

പ്രവേശനോത്സവ‍‌ം 2025

02/06/2025 സ്കൂൾപ്രവേശനോത്സവ‍‌ം കു‍ട്ടികൾക്ക് സന്തോഷം നിറ‍ഞ്ഞതായിരുന്നു.സ്കൂൾ മുറ്റം മാവിലയും അക്ഷരകാ‌ർഡുകളും ചിത്രങ്ങളും കൊണ്ട് അലംങ്കരിച്ചു.ഒന്നാം ക്ലാസ്,പ്രീ.പ്രെെമറി കു‍ട്ടികൾക്ക് കളർ ചാർ‍‍‌‌ട്ട് തൊപ്പി,കളർ പേപ്പർ ചിത്രങ്ങൾ വരച്ച് അക്ഷരകാർഡുകൾ നൽകി. ചെണ്ടമേളയുടെ അകബടിയോടെ സ്കൂൾ മുറ്റത്തെ പന്തലിൽ പ്രതേകം തയ്യാറാക്കിയ കസേരയിലേക്ക് ആനയിച്ചിരുത്തി. സ്കൂൾ പൂ‌ർവ്വവിദ്യാ‌‌ർത്ഥിനി ഡോ.വിജയ ലക്ഷമി പ്രവേശനോത്സവ‍‌ം ഉദ്ഘാടനം ചെയ്തു


പരിസ്ഥിതി ദിനം 2025

ജൂൺ-5 ലോകപരിസ്ഥിതി ദിനം

സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി

വായനാ ദിനം 2025

ജൂൺ 19 വ്യാഴം വായനാദിനം

വായനാദിന പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലി കൊ‍‌ടുത്തു.പൂ‍ർവ്വ വിദ്യാർത്ഥിയും എഴുത്ത്കാരിയുമായ അശ്വനി കു‌‍‌‌‌‌‍ട്ടികളുമായി സംവധിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.വിദ്യാരംഗം ക്ലബ്ബിൻെയും അറബിക് ക്ലബ്ബിൻെയും ഉദ്ഘാടനം അശ്വനി നിർവഹിച്ചു .വായനമത്സരം,വായനക്

യോഗപരീശീലനം

ജൂൺ 24 -ന് വൈകുന്നേരം 3 മണിക്ക് ശ്രീമതി.ശ്രീകല.എൽ പരിശീലനത്തിന് നേത‌ൃത്വം നൽകി.

ലഹരി വിരുദ്ധദിനം 2025

ലഹരി വിരുദ്ധദിനം 26/06/2025

ലഹരി വിരുദ്ധദിനത്തിൽ അസംബ്ലിൽ

ഹോസ്ദുർഗ് SI അഖിൽ സർ, പ്രദീപ് സർ  കുട്ടികക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ധന്യ ടീച്ചറുടെ നേതൃത്വത്തിൽ  zumba dance

ബ‍ഷീർ ദിനം 

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 7 തിങ്കൾ അസംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളുടെ അവതരണം.  വൈക്കം മുഹമ്മദ്‌ ബഷീറിനെ പരിചയപ്പെടുത്തൽ (പ്രസംഗം ) ബഷീറിന്റെ കൃതികൾ പ്രദർശിപ്പിച്ചു

മുത്തശ്ശി കഥകൾ

മൂന്നാം ക്ലാസ്സിൻ്റെ കഥോൽസവവുമായി ബന്ധപ്പെട്ട് മുത്തശ്ശിക്കഥയുമായി ബിനു ടീച്ചർ.(ഒന്നാം ക്ലാസ് ടീച്ചർ )

മൂന്നാം ക്ലാസ്സിലെ മലയാള പാഠഭാഗത്തെ കനകച്ചിലങ്ക എന്ന പാഠത്തിലെ ആനയും അണ്ണാറക്കണ്ണനും എന്ന ഭാഗത്തെ പ്രവർത്തനമാണ് നാട്ടു കഥ പരിചയ പ്പെടുത്തൽ. .മുത്തശ്ശിമാരോട് കഥകൾ ചോദിച്ചറിയുകയും അവതരിപ്പിക്കുകയും ചെയ്യുകയും മുത്തശ്ശികഥ പരിചയ പ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് യു. ബി.എം.സി സ്കൂൾ അധ്യാപിക ബിനു ടീച്ചർ മുത്തശ്ശിയായി കുട്ടികളുടെ മുന്നിലെത്തിയത്. കുട്ടികളോട് വിശേഷം പങ്കുവച്ചും കഥ പറഞ്ഞും കുട്ടികളോട് കൂട്ടുകൂടി മുത്തശ്ശി.  35 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ് ടീച്ചർ. 11/7/2025

ചാന്ദ്രദിനം 2025

അസംബ്ലിയിൽ കുട്ടികൾ സംസാരിച്ചു.പ്രസംഗം,കവിത,അറബിക് ചാന്രദിനംപാട്ട്,കന്നട,ഇംഗ്ലീഷ് എന്നീ ഭാഷയിൽ അവതരിപ്പിച്ചു പോസ്റ്റ‌‌‌ർ നി‌ർമ്മാണം,ക്വിസ്,വീഡീ‌യോ പ്രദർശനം നടത്തി

ജനറൽ ബോഡി

7-8-2025 വ്യാഴം പി ടി എ യോഗം നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. പി ടി എ പ്രസിഡൻറായി അശോകൻ.മദർ പി ടി എ രജനിയേയും തിരഞ്ഞ‌ടുത്തു

സ്വാതന്ത്യ ദിനം 2025

ആഗസ്ത് 15 ഹെഡ്മാസ്റ്റർ ദേശീയപതാക ഉയർത്തി.PTA പ്രസിഡൻ്റ്, മദർ പിടിഎ പ്രസിഡൻ്റ്,സ്റ്റാഫ് സെക്രട്ടറി, സീനിയർ അസിസ്റ്റൻ്റ് ബിനു ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ (25 വേഷം ധരിച്ച കുട്ടികൾ) റാലിയിൽ പങ്കെടുത്തു. മൂന്ന് നാല് ക്ലാസ്സുകളുടെ കുട്ടികൾ തയ്യാറാക്കിയ പതാക എല്ലാ കുട്ടികൾക്കും നൽകി. ഒന്നാം ക്ലാസിലെ കുട്ടികൾ ബാഡ്ജ് ധരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസംഗം, ദേശഭക്തിഗാനം കന്നട മലയാളം അറബി ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ചു. അറബിക്കിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരം പായസം വിതരണം ചെയ്തു.

പ്രാദേശിക സഭ

ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെ‌‌ട്ട സോഷ്യൽ ഓഡിററ്(18-8-2025)

വാ‌ർഡ് കൗൺസിലർ വന്ദന ബൽറാം,പി.ടി.എ പ്രസിഡൻറ്.അശോകൻ,ഗോപു മാഷ് എക്സിക്യൂ‍ട്ടീവ്,മദ‌ർ പി.ടി.എ അംഗങ്ങൾ പങ്കെടുത്തു

വാ‌‌ർഡ് കൗൺസിലർ

ഓണാഘോഷം 2025

ആഗസ്റ്റ് 28

പൂക്കള മത്സരം,

മാവേലി മന്നന്റെ വരവേൽപ്പ്,

ഓണപ്പാട്ടുകൾ

ഓണക്കളികൾ

ഓണസദ്യ

ഓണാഘോഷത്തിന്റെ പൊലിമ പൂട്ടിയ കുട്ടികളുടെയും അധ്യാപകരുടെയും ഡാൻസ്

ഇന്നത്തെ ഓണാഘോഷം വൻവിജയമാക്കിയ എല്ലാ രക്ഷിതാക്കൾക്കും  നാട്ടുകാർക്കും പ്രത്യേക നന്ദി.

ഓണസദ്യക്ക് വേണ്ടിയുള്ള പച്ചക്കറി കരുണാകരൻ വെജിറ്റബിൾ, രമേശൻ നീലേശ്വരം, റിയൽ കാഞ്ഞങ്ങാട്

ഓണക്കളികൾക്കുള്ള സമ്മാനം

കൂളിക്കാട്, നയനം  ഒപ്റ്റിക്കൽസ്, മെട്രോ സ്റ്റീൽ, ജിംനാഷൻ കാഞ്ഞങ്ങാട് ,

50 കിലോ അരി ആനന്ദാശ്രമം, 25 കിലോ അനാദിക്കട...... സഹകരിച്ച എല്ലാവർക്കും സ്കൂളിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു

എൽ എസ് എസ് നേടിയ കുട്ടികളെ അനുമോദിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനിൽകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൗൺസിലർ വന്ദന ബൽ രാജ്, AEO സുരേന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ,മുൻ പിടിഎ പ്രസിഡണ്ട് പി കെ നിഷാന്ത്, PTA പ്രസിഡണ്ട് അശോകൻ, മദർ PTA പ്രസിഡന്റ് രജനി, ബിനു ടീച്ചർ എന്നിവർ സംസാരിച്ചു ഉണ്ണികൃഷ്ണൻ മാഷ്  നന്ദിപറഞ്ഞു. കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കളും ഓണക്കളികളിൽ പങ്കാളികളായി

സ്കൂൾ കലോത്സവം 2025

സെപ്റ്റംബർ 12

സ്കൂൾ കലോത്സവത്തിന്റെയും അറബി കലോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ വന്ദന ബലരാജ് ഉദ്ഘാടനം ചെയ്തു.

അക്ഷരമുറ്റം ക്വിസ്, ഗണിത ക്വിസ്

ആഗസ്റ്റ് 16

അക്ഷരമുറ്റം ക്വിസ്

ഒന്നാം സ്ഥാനം പാർവതി എസ്

രണ്ടാം സ്ഥാനം ആഷിൻ സുമേഷ്

ഗണിത ക്വിസ് സ്കൂൾ തലം

ഒന്നാം സ്ഥാനം ശ്രീരേഖ

രണ്ടാം സ്ഥാനം നൈനിക

മൂന്നാം സ്ഥാനം ആവണി, സിദ്ധാർത്ഥ്

സ്കൂൾ തല അറബിക് ക്വിസ് മത്സരം

ശാസ്ത്ര ക്വിസ്

സെപ്റ്റംബർ 20

ഒന്നാം സ്ഥാനം ഫാത്തിമത്ത് സഹ്റ

രണ്ടാം സ്ഥാനം ഫാത്തിമ അബ്ദുൽ ജലീൽ

മൂന്നാം സ്ഥാനം ഫാത്തിമ താത് മെഹ്റ

ശാസ്ത്ര ക്വിസ്

ഒന്നാം സ്ഥാനം ആവണി

രണ്ടാം സ്ഥാനം പാർവതി

മൂന്നാം സ്ഥാനം ആദവ്

അറിവുത്സവം

സെപ്റ്റംബർ 24 ഒന്നാം സ്ഥാനം അമർനാഥ് അശോകൻ രണ്ടാം സ്ഥാനം ആഷിൻ സുമേഷ് മൂന്നാം സ്ഥാനം ശിഖ സുനിൽ

സ്കൂൾ സ്പോർട്സ്

സെപ്റ്റംബർ 26 ഒന്നു മുതൽ നാലുവരെ പഠിക്കുന്ന എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു.

ഉപജില്ല അറബിക് ക്വിസ് മത്സരം

സെപ്റ്റംബർ 27 സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം ഫാത്തിമത്ത് സഹ്റ

സി എച്ച് പ്രതിഭ ക്വിസ്

ഒന്നാം സ്ഥാനം ആഷിൻ സുമേഷ് രണ്ടാം സ്ഥാനം സൈനിക മൂന്നാം സ്ഥാനം അമർനാഥ്

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി സീനിയർ അധ്യാപിക ബിനുടീച്ചർ ദേശീയ പതാക ഉയർത്തി കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി

രുചിയുത്സവം ഒന്നാം ക്ലാസ്

ഒൿടോബർ 13

വിവിധ തരം പലഹാരങ്ങൾ

പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന മലയാള പാഠവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനം ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളും വിവിധ രീതിയിലുള്ള രുചികരമായ പലഹാരങ്ങൾ കൊണ്ടുവന്നു

ഒളിമ്പിക്സ് 2025

ഹൊസ്ദുർഗ് ഉപജില്ല ഒളിമ്പിക്സ് ദുർഗ സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച കുരുന്നുകൾക് അഭിനന്ദനങ്ങൾ മൂന്നു സിൽവർ മെഡൽ ഒരു ഗോൾഡ് മെഡൽ റിലേമത്സരത്തിൽ ബോയ്സ് ഒന്നാം സ്ഥാനം

Lp തലത്തിൽ രണ്ടാം സ്ഥാനം നേടി

CH പ്രതിഭാക്വിസ്

ഹോസ്ദുർഗ് ഉപജില്ലാ C H പ്രതിഭാക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ആഷിൻ സുമേഷ് കരസ്ഥമാക്കി

രുചയയുത്സവം 2025 3 clss

ഗാന്ധി ക്വിസ് 2025

ഗാന്ധി ക്വിസ് മത്സരത്തിലെ വിജയി 

ഒന്നാം സ്ഥാനം ശിഖ രണ്ടാം സ്ഥാനം ആഷിൻ സുമേഷ് മൂന്നാം സ്ഥാനം ആദവ്

ലൈബ്രറി

സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികളുടെ കൈത്താങ്ങ് അറബി പുസ്തകങ്ങൾ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ ലൈബ്രറി ചാർജുള്ള ബിൽക്കീസ് ടീച്ചർക്ക് കൈമാറുന്നു

ഉപജില്ലാ മത്സരങ്ങൾ

ഉപജില്ല പ്രവർത്തിപരിചയമേള ,ശാസ്ത്രമേള ,ഗണിതമേള, സാമൂഹ്യശാസ്ത്രമേള മിന്നുന്ന പ്രകടനം കാഴ്ചവച്ചു

ഉപജില്ലാ കലോത്സവം 2025

ഉപജില്ലാ കേരള സ്കൂൾ കലോത്സവം കോടോത്ത് സ്കൂളിൽ വച്ച് ഒക്ടോബർ 26 മുതൽ ഒന്നാം തീയതി വരെ നടന്നു അറബിക് കലോത്സവത്തിൽ ചാമ്പ്യൻ പട്ടം നേടി(ഒന്നാം സ്ഥാനം) ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം മിന്നുന്ന പ്രകടനം കാഴ്ചവച്ച കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ ==

അറബിക് കലോത്സവം

== തു‌ടർച്ചയായി ഓവറോൾ പട്ടം

അസംബ്ലി

ഒക്ടോബർ 13 മുതൽ( മലയാളം ,കന്നട അസംബ്ലി ആരംഭിച്ചു) ഡിസംബർ 4വരെ ക്ലാസ് മുതൽ നാലാം ക്ലാസുവരെ എല്ലാ ഡിവിഷനും നടത്തി. നന്നായി അവതരിപ്പിച്ചു

ഇംഗ്ലീഷ് അസംബ്ലി

ഡിസംബർ എട്ടിന് ആരംഭിച്ചു മാർച്ച് 13 വരെ

ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ (ഓരോ ഡിവിഷനും) നടത്തി

ഹൊസ്ദുർഗ് ഉപജില്ല ഓഫീസർ അസംബ്ലിയിൽ കുട്ടികളുമായി സംവദിച്ചു

ശിശുദിനം

നവംബർ 14 ശിശുദിനത്തിൽ നെഹ്റു മൈതാനിൽ വച്ച് കുട്ടികൾ നെഹ്റു പ്രതിമയ്ക്ക് പുഷ്പാർച്ചന ചെയ്തു കുട്ടികളും നെഹ്റു തൊപ്പി ധരിച്ചു കൊണ്ടാണ് നെഹ്റു മൈതാനിലേക്ക് പോയത്

 പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഉള്ള എല്ലാ കുട്ടികളും നെഹ്റു തൊപ്പി ധരിച്ചു. 

നെഹ്റു പ്രഭാഷണം ശിശുദിന ഗാനാലപനം കുട്ടികൾ അസംബ്ലിയിൽ നടത്തി

ക്രിസ്തുമസ് ആഘോഷം(23-12-2025)

PTA PRESIDENT അശോകൻെറ അധ്യക്ഷത്തിൽ ക്രിസ്മസ് സന്ദേശം ഫാദർ സ‍‍‍‍‍ജിത്ത് ദാസ് കോറോത്ത് നി‌ർവഹിച്ചു.അപ്പൂപ്പൻ(സാ ൻതാക്രോസ്)വേശത്തിൽ ധന്യ ടീച്ച‌‌‌ർ,ആയുഷ്.

==

അറബിക് ദിനം DEC.18

അറബിക് അസംബ്ലി നടത്തി.3,4 ക്ലാസുകളിലെ എല്ലാകുട്ടികളെയും ഉൾപ്പെടുത്തി പോസ്റ്റർ മത്സരം നടത്തി.മാഗസിൻ ,കളറിംഗ്,quiz,കാലിഗ്രാഫി എന്നിവ നടത്തി

CPTA യോഗം

12/01/2026 രക്ഷാകർതൃത്വം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ക്ലാസ് ദിലീപ് സർ കൈകാര്യം ചെയ്തു.പിന്നീട് ക്ലാസ് തല CPTA നടത്തി.

അൽ മാഹിർ സ്കൂൾ തലം

==OMR SHEET നൽകി PROJECTER ഉപയോഗിച്ച് നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും അവസരം നൽകി
==ഒന്നാം സ്ഥാനം -FATHIMA ABDUL JALEEL
==രണ്ടാംസ്ഥാനം FATHIMATH ZAHRA
==മൂന്നാംസ്ഥാനംന MEHRA FATHIMA,LUBNA NAFEESATH

പഠനയാത്ര

പ്രീ പ്രമൈറി മുതൽ നാലാം ക്ലാസ് വരെയുളള കുട്ടികളെ പഠനയാത്രയിൽ പങ്കാളികളായി.

പ്രീ പ്രമൈറി പളളിക്കര ബീച്ച്

ഒന്നാം ക്ലാസ് കാ‍ഞ്ഞങ്ങാട് സൗത്ത്(ക‌‌ൃഷി,വയൽ)

രണ്ടാം ക്ലാസ് കാ‍ഞ്ഞങ്ങാട് പോലീസ് ,ഫയർ സ്റ്റേഷൻ

മൂന്നാം ക്ലാസ് ഗുരു വനം

നാലാം

ക്ലാസ് മംഗലാപുരം 



ഡ്രൈവർ മാമനുമായി അല്പ നേരം

ഒന്നാം ക്ലാസിലെ കുട്ടികൾ ഡ്രൈവറുമായി അഭിമുഖം നടത്തി(23/01/2026)

ജനുവരി-26

റിപ്പബ്ലിക് ദിനത്തിൽ ഹെഡ്മാസ്റ്റ‌ർ ദേശീയപതാക ഉയർത്തി. ബുൾബുൾ കുട്ടികൾ പരിപാടികൾ നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി

ജനുവരി 30 രക്തസാക്ഷി ദിനം

ഗാന്ധിദർശൻ വേദി സ്കൂളിൽ വെച്ച് രക്തസാക്ഷി ദിനം ആചരിച്ചു.പി.ടി.എ പ്രസിഡൻറ് അശോകൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ബിൽക്കീസ് ടീ.കെ അധ്യക്ഷത വഹിച്ചു.പത്മനാഭൻ മാഷ് സ്വാഗതം,ആശാലത നന്ദിയും പറ‍ഞ്ഞു

പേ വിഷബാധ

പേവിഷ ബാധയെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ് ജിഷ്ണു കൃഷ്ണൻ സർ  നടത്തി17/03/2026

പ്രതിഭകൾ 2025-26

കയ്യെഴുത്ത്

ഒന്ന്, നാല് ക്ലാസുകളിലെ കയ്യെഴുത്ത് രചനകൾ അസംബ്ലിയിൽ വെച്ച് HM രാജീവൻ മാഷ് പ്രകാശനം ചെയ്തു

കൂട്ടായ്മ

(2025-26) നാലാം ക്ലാസ്സിലെ രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിലേക്ക് വാട്ടർപ്യൂരിഫയർ കൈമാറി == സ്റ്റാഫിൻ്റെ സെൻ്റോഫ്= സ്റ്റാഫിൻ്റെ സെൻ്റോഫ് 29/03/2026

UBMC മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച ബിനു ടീച്ചറും രാജീവൻ മാഷും യാത്രമംഗളങ്ങൾ

    35 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാജീവൻ മാഷിനും ബിനു ടീച്ചർക്കും സ്റ്റാഫിന്റെ ഒരായിരം ഒരായിരം സ്നേഹം

UBMC യുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട രണ്ടുപേരും എന്നും ഓർമ്മകളിൽ ഉണ്ടാവും രാജീവൻ മാഷിൻറെ ഓരോ പ്രവർത്തനങ്ങളും എസ് ആർ ജിയിൽ ചർച്ച ചെയ്തു അതിനനുസരിച്ചുള്ള മനസ്സിൽ നിന്ന് വരുന്ന ഓരോ ആശയങ്ങളും വ്യത്യസ്തങ്ങൾ ആയിരുന്നു അത് മാധ്യമങ്ങളിലും ശ്രദ്ധേയ നേടി മാഷിൻറെ ഓരോ മാഗസിനുകൾ ആയാലും ആൽബങ്ങൾ ആയാലും വ്യത്യസ്തങ്ങളായിരുന്നു നമ്മുടെ ഓർമ്മകളിൽ ബാക്കിയാക്കി  നമ്മോട് സർവീസിൽ നിന്നും വിട പറയുകയാണ് സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും രാജീവൻ മാഷിൻ്റെ കൈയ്യക്ഷരം ഇല്ലാത്ത ഒരു പോസ്റ്ററുകളും റിപ്പോർട്ടുകളിലും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടില്ല വേറിട്ട ഒരു കലാകാരനും പുഞ്ചിരി കൊണ്ട് എല്ലാം സ്വീകരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട രാജീവൻ മാഷ്.

ഒരുപാട് വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബിനു ടീച്ചർ കലാകാരിയും നർത്തകിയും എഴുത്തുകാരിയും കവയത്രി കൂടിയാണ്. പഠനപ്രവർത്തനങ്ങളിൽ മികച്ച ആശയങ്ങൾ ക്ലാസ് റൂമുകളിൽ കാഴ്ചവെക്കുന്ന നമ്മുടെ ബിനു ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ. വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് മാധ്യമങ്ങളെ ശ്രദ്ധ നേടി ടീച്ചർ ക്ലാസിലെ പഠന പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തിയ മുത്തശ്ശി വേഷത്തിൽ കുട്ടികളുമായി സംവദിച്ചു (മുത്തശ്ശിക്കഥകൾ ,)

നല്ലൊരു മികച്ച അധ്യാപകർ കൂടിയായിരുന്നു  രാജീവൻ മാഷും ബിനു ടീച്ചർ നല്ലൊരു ട്രെയിനർ കൂടിയായിരുന്നു ഡീ ആർ ജി  മീറ്റിങ്ങുകളിൽ ഇടം നേടിയ 2 വ്യക്തിത്വങ്ങൾ. UBMC യുടെ പേരും പ്രശസ്തിയും നിലനിർത്തിയ വൻപടുവൃക്ഷം നമ്മളിൽ നിന്ന് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി സ്കൂളിൽ നിന്ന് പടിയിറങ്ങുകയാണ് രണ്ടുപേർക്കും നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു == രക്ഷിതാക്കളുടെ കൈത്താങ്ങ്

 ==

പ്രീ പ്രൈമറി രക്ഷിതാക്കളുടെ കൈത്താങ്ങ് Black board സ്കൂളിലേക്ക് കൈമാറുന്നു

*131-ാം വാർഷികാഘോഷവും

  • 131-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു*

31/03/2026

കാഞ്ഞങ്ങാട് ഹൊസ്ദുർഗ് യുബിഎംസി എഎൽപി സ്‌കൂളിൽ 131-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.രോഹിൻ രാജ് കെഎഎസ് ഉദ്ഘാടനം ചെയ്തു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 5 ഫെയിം വൈദേഹി വിനോദ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അശോകൻ കല്ലു വളപ്പിൽ അധ്യക്ഷനായി. സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന വി.കെ. ബിനു ടീച്ചർ, എം രാജീവൻ മാസ്റ്റർ എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പ് ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.രോഹിൻ രാജ് നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ വിജയികൾക്കുള്ള സമ്മാനദാനം നിർമ്മനിച്ചു. സനിൽ കുമാർ വെള്ളുവ, പി.കെ നിഷാന്ത്, കെ.രജനി, പ്രിയേഷ് കാഞ്ഞങ്ങാട്, എം.കെ ജയരാജ്, നിയാസ് ഹോസ്ദുർഗ്ഗ്, വി സൗമ്യ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.ടി രാജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.