ഉള്ളടക്കത്തിലേക്ക് പോവുക

യു.ജെ.ബി.എസ് കുഴൽമന്ദം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
PRAVESANOLSAVAM2026JUNE1
PRAVESANOLSAVAM 2026 PRAYER
പ്രവേശനോത്സവം 2026 യൂണിഫോം വിതരണ ഉദ്ഘാടനം
ജൂൺ 5 പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിന പ്രതിജ്ഞ

UJBS കുഴൽമന്ദം പ്രവേശനോത്സവം 2026ജൂൺ

UJBS കുഴൽമന്ദം സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിന് PTA പ്രസിഡന്റ് ശ്രീമതി ശരണ്യ എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ആർ സ്വാഗതം ആശംസിച്ചു.

പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. സി. പ്രകാശ് നിർവഹിച്ചു. തുടർന്ന് ടെക്സ്റ്റ് ബുക്ക് വിതരണത്തിന്റെ ഉദ്ഘാടനം CRCC, BRC കുഴൽമന്ദം ശ്രീമതി സുമതി എ നിർവഹിച്ചു. യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീ. സി. പ്രകാശ് നിർവഹിച്ചു.

ചടങ്ങിൽ ശ്രീമതി സുമതി എ (CRCC, BRC കുഴൽമന്ദം), ശ്രീ. കെ. ആർ. രാമചന്ദ്രൻ (മാനേജർ), സിംഫണി ക്ലബ്, ഗോകുൽ & ഫ്രണ്ട്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.

അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷാജിത എം നന്ദി രേഖപ്പെടുത്തി. നവാഗതരായ വിദ്യാർത്ഥികളെ സ്നേഹപൂർവം വരവേറ്റുകൊണ്ടും പഠനോപകരണങ്ങളും യൂണിഫോമുകളും വിതരണം ചെയ്തുകൊണ്ടും പ്രവേശനോത്സവ പരിപാടികൾ സന്തോഷപൂർവം സമാപിച്ചു.





യു.ജെ.ബി.എസ് കുഴൽമന്ദം 2026 ജൂൺ 5 പരിസ്ഥിതി ദിനാചരണം

യു.ജെ.ബി.എസ് കുഴൽമന്ദം സ്കൂളിൽ ജൂൺ 5-ന് ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് സ്കൂൾ പരിസരത്ത് പൂന്തോട്ട നിർമ്മാണവും പച്ചക്കറിത്തോട്ട നിർമ്മാണവും നടത്തി. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

"പരിസ്ഥിതിയെ തൊട്ടറിഞ്ഞവൻ കർഷകൻ" എന്ന വിഷയത്തെ ആസ്പദമാക്കി അഭിമുഖവും നടത്തി. ക്ലാസ് തലത്തിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ കൈപ്പത്തി കൊണ്ട് ചിത്രരചനയും നൃത്താവിഷ്‌കാരവും അവതരിപ്പിച്ചു. രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനാലാപനവും നൃത്താവിഷ്‌കാരവും നടത്തി. മൂന്നാം ക്ലാസിൽ പരിസ്ഥിതി ദിന കവിതാപാരായണം, സ്കിറ്റ്, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നാലാം ക്ലാസിൽ പരിസ്ഥിതി ദിന കോർണറിൽ സ്കിറ്റ്, പ്രസംഗം, ഗാനം, നൃത്താവിഷ്‌കാരം എന്നിവ അവതരിപ്പിച്ചു.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന രീതിയിൽ പരിപാടികൾ വിജയകരമായി സമാപിച്ചു.