യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന പാപി
കൊറോണ എന്ന പാപി
ഞാൻ കൊറോണ വൈറസ്. കോവിഡ് 19 എന്നും എനിക്ക് പേരുണ്ട്. എന്റെ ജീവിതം തുടങ്ങുന്നത് അങ്ങ് ദൂരെ ചൈനയിലെ വുഹാനിലാണ്. കേരളത്തിൽ തൃശൂരിലാണ് എന്നെ ആദ്യം കാണപ്പെട്ടത്. അതുകൊണ്ട് തന്നെ ലോകമെമ്പാടും എന്റെ സാന്നിധ്യം ഞാൻ നിറച്ചു. കുറെ ജീവിതം ഞാൻ കാരണം പൊലിഞ്ഞു പോയി. പലരുടെയും ജീവിതത്തിന്റെ അടിത്തറ ഞാൻ കാരണം ഇല്ലാതായി. എന്നെകൊണ്ട് എല്ലാവർക്കും ഒരു ജീവിത രേഖ ഉണ്ടാക്കി എല്ലാവരും വീട്ടിൽ തന്നെ തങ്ങാൻ തുടങ്ങി. ആരോഗ്യ പ്രവർത്തകരും മറ്റും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. എന്നാലും എന്റൊപ്പം കൂട്ടിനായി റോഡിലിറങ്ങാനും നിയമം ലംഘിക്കാനും ആളുണ്ട്. പോലീസ് നിയമം കർശനമാക്കി വാഹനങ്ങളും മറ്റും പിടിച്ചെടുത്തു. മരണ നിരക്ക് ഞാൻ കാരണം ഇല്ലാതായി. ചീറിപ്പായുന്ന യൂത്തന്മാരടക്കം എന്നെ പേടിച് വീട്ടിൽ ഇരിക്കാൻ തുടങ്ങി. അതുകൊണ്ട് ജാതിയും മതവും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി. ചിക്കനും ഫാസ്റ്റ് ഫുഡും തിന്നവർ ചക്കയും മാങ്ങയും തിന്ന് മതിമറന്നു. എന്റെ വരവേല്പ്പോടെ സമ്പന്നരും പാവപ്പെട്ടവരും ഒരുപോലെയായി. കുടിയന്മാരുടെ കള്ളുകുടി മുതൽ വെള്ളം കാണാത്തവർ വെള്ള കാണാൻ തുടങ്ങി. ഇങ്ങനെ പോയാൽ എന്റെ ജീവിതം ഇല്ലാതാക്കാൻ മനുഷ്യർക്കാവും. ഞാൻ ഒന്ന് മനസ്സിലാക്കി, മനുഷ്യർ എല്ലാവരും ഒറ്റക്കെട്ടാണെന്ന്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ