യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ അണ്ണാനും ആമയും

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാനും ആമയും

അണ്ണാൻ്റെ കൂട്ടുകാരനാണ് ആമ.ഒരു കുളത്തിലാണ് ആമയുടെ താമസം. തന്നെപ്പോലെ മരം കയറാൻ അറിയില്ലല്ലോ എന്ന് പറഞ്ഞ് അണ്ണാൻ എപ്പോഴും ആമയെ കളിയാക്കും. അത് കേൾക്കുമ്പോൾ ആമയക്ക് സങ്കടമാകും. ഒരു ദിവസം രണ്ട് പേരും സംസാരിച്ച് നിൽക്കുമ്പോൾ ഒരു ചെന്നായ അവരെ പിടിക്കാൻ വന്നു. ആമ കുളത്തിലേയ്ക്ക് ചാടി. അണ്ണാൻ നോക്കുമ്പോൾ ചാടിക്കയറാൻ മരം ഒന്നും കണ്ടില്ല. അണ്ണാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. അപ്പോൾ ആമ പറഞ്ഞു വേഗം എൻ്റെ പുറത്തേയ്ക്ക് ചാടിക്കോ ചങ്ങാതി. അണ്ണാൻ വേഗം അമ്മയുടെ പുറത്തേക്ക് ചാടി.. ആമ അണ്ണാനെയും കൊണ്ട് നീന്തി. ചമ്മിപ്പോയ ചെന്നായ വന്ന വഴിയേ മടങ്ങി. അപ്പോൾ അണ്ണാൻ പറഞ്ഞു. എല്ലാവർക്കും ഓരോ കഴിവുകൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഇനി ഒരിക്കലും നിന്നെ ഞാൻ കളിയാക്കില്ല. അതു കേട്ട് ആമ ചിരിച്ചു. അവർ കൂട്ടുകാരായി.

അസ്ഫി യ.കെ.പി
3 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ