മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26
| Home | 2025-26 |
ഗൈഡ്സ് ചിഹ്നദാന ചടങ്ങ്
2025 അധ്യയന വർഷത്തെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് 134 TMRY യൂണിറ്റ് ഉദ്ഘാടനവും, ചിഹ്നദാന ചടങ്ങും 03/12/2025 രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നിയാസ് ചോലസാറിന്റെ അധ്യക്ഷതയിൽ നിർവഹിക്കപ്പെട്ടു. ഗൈഡ് ക്യാപ്റ്റൻ ഷബ്ന ടീച്ചർ സ്വാഗതപ്രസംഗം നടത്തി, ഹെഡ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിച്ചു. ഗൈഡ്സ് എന്ന പ്രസ്ഥാനത്തെക്കുറിച്ചും അവരിലെ സേവന സന്നദ്ധത മനോഭാവത്തെക്കുറിച്ചും നിയാസ് ചോല സാർ സംസാരിച്ചു. പട്രോൾ ലീഡർമാർക്ക് പ്രവേശ് ബാഡ്ജും, സ്കാഫും അണിയിച്ചുകൊണ്ട് ,ഔപചാരികമായ ചടങ്ങോടെ ചിന്നദാന ചടങ്ങ് നിർവഹിച്ചു,ശേഷം യൂണിറ്റിലെ എല്ലാ അംഗങ്ങളും സ്കാൾഫ് അണിഞ്ഞു കൊണ്ട് ഭാരത് സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഭാഗവാക്കായി. സ്റ്റാഫ് സെക്രട്ടറി സബീന ടീച്ചർ, ഗൈഡ് ക്യാപ്റ്റന്മാരായ പ്രീത ടീച്ചർ, ഹയർ സെക്കന്ററി ക്യാപ്റ്റൻ സജ്‌ന ടീച്ചർ ചടങ്ങിൽ പങ്കാളികളായി. ഗൈഡ് ക്യാപ്റ്റൻ ജംഷീന ടീച്ചർ നന്ദി പറഞ്ഞു കൊണ്ട്, ഔപചാരികതയോടെ ചടങ്ങ് അവസാനിപ്പിച്ചു.കൂടുതൽ അറിയാൻ