മൗണ്ട് കാർമ്മൽ ജൂനിയർ റെഡ്ക്രോസ്
റെഡ് ക്രോസ്
ബെസ്റ്റ് റെഡ് ക്രോസ് സംസ്ഥാന അവാർഡ് ലഭിച്ചു -2024-25
കുട്ടികളിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ്. റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ,കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ,അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . റോസമ്മകുരുവിള ടീച്ചറാണ് മൗണ്ട് കർമ്മലിൽ ജൂനിയർ റെഡ് ക്രോസ്സിനു ആദ്യ നേതൃത്വം കൊടുത്തത് .ഇപ്പോൾ റീത്താമ്മ കുരുവിള ടീച്ചർ ചുമതല വഹിക്കുന്നു. 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളംകുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണപരിപാടിയിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൈ എടുക്കുന്നത് ഈ കുട്ടികളാണ് ഈ വർഷം ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . ആരോഗ്യ പരിപാലനത്തിലും ശുശ്രുഷയിലും സന്നദ്ധരായ കുട്ടികളെ ഉൾപ്പെടുത്തി റെഡ് ക്രോസ്സ് സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നു .സ്‌കൂളിലെ എല്ലാ പരിപാടികളിലും ജൂനിയർ റെഡ് ക്രോസ്സ് അംഗങ്ങളുടെ സേവനം ലഭിക്കാറുണ്ട് .റെഡ് ക്രോസിൽ അംഗങ്ങളായിരുന്ന പൂർവ വിദ്യാർഥികൾ അധികം പേരും മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുത്തു എന്നത് അഭിമാനകരമാണ് .
2021 -22 അധ്യയന വർഷ പ്രവർത്തനങ്ങൾ
ഈ വർഷം ജൂൺ 1 മുതൽ തന്നെ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി റെഡ് ക്രോസ് അംഗങ്ങളായ കുട്ടികൾ അവരുടെ വീട്ടുപരിസരത്ത് രണ്ടു മരത്തൈകൾ വീതം നടുകയും പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിന്,പറവകൾക്ക് ഒരു പാനപാത്രം ഒരുക്കുകയും ചെയ്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം റെഡ്ക്രോസ് അംഗങ്ങൾ ചേർന്ന് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
ജൂൺ 26 മുതൽ ജൂലൈ 2 വരെ ഏഴ് ദിവസത്തെ വെർച്വൽ യോഗ വെബ്ബിനാർ നടത്തി. എല്ലാ ദിവസം യൂട്യൂബ് ലൈവിൽ യോഗക്ലാസ്നടത്തി.യോഗയുടെ ഗുണങ്ങൾ കുട്ടികളെ ബോധപ്പെടുത്തുന്നതിനും തുടർന്നുള്ള കാലത്തു് അതൊരു ജീവിത ശൈലിയാക്കുന്നതിനും കുട്ടികൾക്ക് ഈ ഓൺലൈൻ കോച്ചിങ് പ്രേരകമായി .
ജൂലൈ 1 ഡോക്ടേഴ്സ് ദിനം
ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തിൽ കോട്ടയം ജില്ല ഹോസ്പിറ്റലിലെ കൊറോണാ രോഗികൾക്ക് വേണ്ടി പ്രവർത്തിച്ച 15 ഡോക്ടർമാർക്കും അവരോടൊപ്പം പ്രവർത്തിക്കുന്ന മറ്റെല്ലാ വിഭാഗത്തിലുള്ള ജീവനക്കാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്കും "മഹാമാരിയുടെ മുന്നണി പോരാളികൾക്ക് ആദരവ് " എന്നക്യാപ്ഷൻ നൽകിയ memento യും ഗിഫ്റ്റും നൽകി ആദരിച്ചു.
ബ്ലഡ് ഡൊണേഷന്റെ ഭാഗമായി റെഡ് ക്രോസ് അംഗങ്ങളായ കുട്ടികളുടെ ബന്ധുക്കളിൽ നിന്ന് ബ്ലഡ് നൽകാൻ തയ്യാറുള്ള യുവജനങ്ങൾ( 21 വയസ്സ് കഴിഞ്ഞവർ ) ലിസ്റ്റ് ശേഖരിച്ച് രക്തദാന ഡയറി തയ്യാറാക്കി റെഡ് ക്രോസ് ജില്ലാ വൈസ് ചെയ്ർമാൻ ജോബി സാറിന് കൈമാറി.
പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിന്റെ ഭാഗമായി കിടപ്പ് രോഗികൾക്കുള്ള ആവശ്യ വസ്തുക്കൾ റെഡ് ക്രോസ് unit ന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ പ്രായമായ മാതാപിതാക്കൾക്കും മറ്റ് സന്നദ്ധസംഘടനകൾക്കും കൈമാറി ഏകദേശം പതിനായിരം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു
2022-23.അധ്യയനവർഷംകോട്ടയം ജില്ലയിലെ മികച്ച റെഡ്ക്രോസ് യൂണിറ്റായീ തെരഞ്ഞെടുക്കപ്പെട്ടു
2024-25
ബെസ്റ്റ് റെഡ് ക്രോസ് സംസ്ഥാന അവാർഡ്-2024-25
സ്കുൾ റെഡ് ക്രോസിന്റെഅക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് റെഡ് ക്രോസ് സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു
"മഹാമാരിയുടെ മുന്നണി പോരാളികൾക്ക് ആദരവ് "