കഥ

    ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയുണ്ട് അവൻ്റെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണതിനെ പക്ഷേ തത്തയെ കൂട്ടിലടച്ചിട്ടിരിക്കുന്നതിൽ ചന്തുവിന് വലിയ വിഷമം ഉണ്ടായിരുന്നു അതിനെ തുറന്നു വിടാൻ പല തവണ പറഞ്ഞതാണ് എന്നാൽ അച്ഛൻ സമ്മതിച്ചില്ല
       അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ രോഗം പടർന്നു. ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിൽ അച്ഛൻ്റെ പേരും ഉൾപ്പെട്ടു ആരോഗ്യ പ്രവർത്തകർ അച്ഛനെ വീട്ടിൽ നിരീക്ഷണത്തിലാക്കി ഒരു മുറിയിൽത്തന്നെയിരുന്ന് അച്ഛൻ സമയം ചെലവഴിച്ചു
        രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ചന്തുവിനെ വിളിച്ചു പറഞ്ഞു    
      "മോനേ ആതത്തക്കിളിയെ തുറന്നു വിട്ടേക്ക്
      ' എന്തു പറ്റി അച്ഛാ' ചന്തു സംശയത്തോടെ ചോദിച്ച.  
      അത് പുറത്തു പോയി പറന്നുല്ലസിക്കട്ടെ
    ചന്തുവിന് കാര്യം മനസ്സിലായി.വലിയ സന്തോഷവും തോന്നി ഉടൻ തന്നെ അവൻ തത്തയെ തുറന്നു വിട്ടു മോചനം കിട്ടിയതത്ത അകലങ്ങളിലേക്ക് പറന്നു പോയി
    വലിയ ആഹ്ലാദത്തോടെ ചന്തു ആ കാഴ്ച നോക്കി നിന്നു
                                     - പ്രതിഭ എ 
                                       X എ 
                                       കരുവമാല എച്ച് എസ്
"https://schoolwiki.in/index.php?title=മോചനം&oldid=902691" എന്ന താളിൽനിന്ന് ശേഖരിച്ചത്