മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം/ഷെറിന്റെ പൊന്നാര ഉപ്പ
ഷെറിന്റെ പൊന്നാര ഉപ്പ
ഷെറിന്റെ പൊന്നാര ഉപ്പ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് ഷെറിൻ താമസിക്കുന്നത് . അവളുടെ ഉമ്മയ്ക്ക് അവൾ ഒരു മകളാണ്. അവളുടെ ഉപ്പ ഇറ്റലിയിലും. അവളുടെ ഉപ്പ സമ്പാദിക്കുന്നതും ജീവിക്കുന്നതും അവൾക് വേണ്ടി മാത്രമാണ്☺️. ഷെറിൻ ഇന്ന് 6ആം ക്ളാസിൽ പഠിക്കുന്നു. 11 വയസ്സാണ് അവൾക്ക്. അവളുടെ ഉപ്പ 2 വര്ഷമായി ഇറ്റലിയിൽ. അവൾക് 9 വയസ്സുള്ള സമയത്ത് പോയതാണ്.പിന്നെ തിരിച്ചു വന്നിട്ടില്ല . അവളുടെ ഉമ്മ ശബാനയെക്കാൾ അവൾക്കിഷ്ടം അവളുടെ ഉപ്പ നൗഷാദിനെയാണ്. ഷെറിന്റെ കൂട്ടുകാരൊക്കെ പറയും "എന്റെ ഉപ്പ വന്നിട്ട് എനിക്ക് ടാബ് കൊണ്ടുത്തന്നു, ചോക്ലേറ്റ് തന്നു, പുതിയ ഉടുപ്പ് തന്നു," എന്നൊക്കെ. അപ്പോൾ ഷെറിൻ ഫോൺ എടുത്തു ഉപ്പാനെ വിളിച്ചു കരയും, ഒരാഴ്ചക്കുള്ളിൽ പറഞ്ഞ സാധനം വീട്ടിൽ എത്തിക്കും. ഒരു ദിവസം ഷെറിൻ ചോദിച്ചു, "ഒക്കെ ഇങ്ങെത്തി ഇനി ഉപ്പ എപ്പോഴാ എത്തുക". നൗഷാദ് പറഞ്ഞു "ഉപ്പ വരുന്നില്ല അവിടെ എത്തിയാൽ നീ എന്താ എനിക്ക് തരിക ". അവൾ ഫോണും ഇട്ട് പോയി കളഞ്ഞു. അപ്പോൾ ശബാന ഫോൺ എടുത്തിട്ട് ചോദിച്ചു, " നിങ്ങൾ ഇങ്ങ് വരുന്നില്ലേ മോളെ കാണണ്ടേ ഞാനും മോളും ഇവിടെ തനിച്ചാ". "ലീവ് കിട്ടിയാൽ വരാം എടി, പക്ഷെ ലീവ് കിട്ടണ്ടേ"? നൗഷാദ് തന്റെ നിസ്സഹായാവസ്ഥ പത്നിയെ അറിയിച്ചു. അങ്ങനെ കുറച്ചു കാലത്തിനു ശേഷം നൗഷാദ് വിളിച്ചിട്ട് ആഹ്ലാദത്തോടെ പറഞ്ഞു "കിട്ടി ലീവ് കിട്ടി, മാർച്ചിൽ ഞാൻ അങ്ങ് എത്തും"ഷെറിൻ ചോദിച്ചു "ഇനീം 5 മസമില്ലേ ". 2കൊല്ലം കാത്തിരുന്നില്ലേ ഇനി 5 മാസമാണോ കാത്തിരിക്കാൻ കഴിയാത്തത്."? ഷെറിൻ പിന്നെ ഓരോ ദിവസവും എണ്ണി തീർത്തു, ഉപ്പ അന്ന് ചോദിച്ച ചോദ്യത്തിന്ന് അവൾക്ക് ഉത്തരം കൊടുക്കണം, ഉപ്പാക്ക് എന്താ കൊടുക്കുക? അവൾ കൂട്ടുകാരോട് ചോദിച്ചു. അവർ ഓരോ ഐഡിയ പറഞ്ഞു കൊടുത്തു, ഷെറിൻ അങ്ങനെ ചിന്തിക്കുമ്പോൾ ശബാന പറഞ്ഞു "ഉപ്പാക്ക് പൂച്ച കുഞ്ഞുങ്ങളെ വളരെ ഇഷ്ട നമുക്കൊന്ന് വാങ്ങിയാലോ"? അവൾ ചിന്തിച്ചു ഇത് നല്ലൊരു ഉപായം ആണ്, അവളൊരു കുഞ്ഞു പൂച്ചയെ വാങ്ങി, ജട നിറഞ്ഞ ഒരു Persian cat , വെളുത്തൊരു സുന്ദരി☺️ പൂച്ച. അങ്ങനെ ഫെബ്രുവരി ആയി, അപ്പോഴതാ എവിടെ തിരഞ്ഞാലും ഇറ്റലിയിൽ കൊറോണയെ കുറിച് മാത്രമാണ് വാർത്ത. ഷെറിനിക് ഭയമായി. അവളുപ്പയെ വിളിച്ചു പറഞ്ഞു "ഉപ്പ വേഗം ഇങ് വാ... അവിടെ കോറോണയാണ്". അപ്പോൾ ഉപ്പ പറഞ്ഞു "എന്റെ മോളെ പ്രാർത്ഥന ഉണ്ടെങ്കിൽ ഒരു കോറോണയും ഉപ്പന്റെടുത്തേക് വരൂല ". ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ആവാർത്ത മോൾ അറിഞ്ഞത്. അവളുടെ ഉപ്പാക്ക് കോറോണയാണെന്ന്!അവളുടെ സങ്കടം അധികരിച്ചു. എന്നും പ്രാർത്ഥനയിൽ അവൾ മുഴുകി, ഉപ്പാന്റെ അസുഖം മാറാൻ വേണ്ടി. ഒടുവിൽ മോൾ പോലും കാണാതെ ഉപ്പ പോയി, അവസാന നോക്ക് പോലും കണ്ടീല, പോയി, അവസാന യാത്ര. അവളെ കാണാൻ പോലും വന്നീലാ, ഷെറിനും ഉമ്മയും പൂച്ച കുഞ്ഞും അവിടെ തനിച്ചായി, തുണയില്ലാതെ, ഒരു കുഗ്രാമത്തിൽ തനിച്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ