മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/നല്ല സുഹൃത്ത്

നല്ല സുഹൃത്ത്

ഒരിക്കൽ ഒരു കാട്ടിൽ ദുഷ്ടനായ പുലിയുണ്ടായിരുന്നു. ഈ പുലി എന്നും കാട്ടിലുള്ള മാനുകളെ ഉപദ്രവിക്കുമായിരുന്നു. അത് ഒരു കുറുക്കൻ കണ്ടു. കുറുക്കൻ മാനിനെ രക്ഷിക്കാൻ തീരുമാനിച്ചു. കുറുക്കൻ പുലിയുടെ അടുത്ത് ചെന്ന് ഒരു മാൻ വെള്ളത്തിൽ കിടക്കുന്നുവെന്നു പറഞ്ഞു. അപ്പോൾ പുലി വെള്ളത്തിലേക്ക് ചാടി. ആഴമുള്ള കയത്തിൽ വീണ പുലി രക്ഷിക്കാനായി നിലവിളിച്ചു. അപ്പോൾ മാനും കുറുക്കനും കൂടി പുലിയെ രക്ഷിച്ചു. ആപത്തിൽ നിന്ന് രക്ഷപെട്ട പുലിക്ക് സന്തോഷമായി. അങ്ങനെ അവർ നല്ല കൂട്ടുകാരായി.

ആദിബ് ഷാ എസ്
2B തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ