മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം


കൂട്ടുകാരെ, സുന്ദരമായ പ്രകൃതി ദൈവത്തിൻെറ ദാനമാണ് . നമുക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാനാവശ്യമായ വായുവും ശുദ്ധജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എല്ലാ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കാറുണ്ടല്ലോ? പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാണ് ? മരങ്ങളും ചെടികളും നട്ടു വളർത്തണം.പൂന്തോട്ടം, ഔഷധത്തോട്ടം,ഇക്കോപാ‍ർക്ക് എന്നിവ നിർമ്മിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും കീടനാശിനി പ്രയോഗംകുറക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ നാം ഓരോരുത്തർക്കും പ്രകൃതിയുടെ സംരക്ഷകരാവാം.


ഷാനിയ .കെ
4 മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം