മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
കൊറോണയായതുകൊണ്ട് സ്കൂൾ അടച്ചു .വരച്ചുകൊണ്ടിരുന്ന അമ്മുവിന് പെട്ടെന്ന് സങ്കടമായി നല്ലൊരു ചിത്രമായിരുന്നു ഇത് ഇനിയെപ്പോഴാണ് ടീച്ചറെ കാണിക്കാൻ കഴിയുക ?അമ്മു രണ്ടാംക്ലസ്സിലാണ് പഠിക്കുന്നത് .ഇനി കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയില്ലലോ ?എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അവളുടെ അച്ഛൻ കടയിൽ പോയി വന്നത് .അച്ഛൻ വന്നപോലെ തന്നെ പുറത്തുവച്ചിരുന്ന സോപ്പിട്ട് കൈ കഴുകുന്നത് അവൾ കണ്ടു .അച്ഛൻ കുുളിച്ച് വന്നപ്പോൾ അമ്മു ചോദിച്ചു ."അച്ഛാ അച്ഛനെന്തിനാ വന്നപോൾ തന്നെ പതിവില്ലാതെ സോപ്പിട്ട് കൈ കഴുകുന്നത് ? മോളെ കൊറോണയെ തുരുത്താൻ സോപ്പിട്ട് കൈ കഴുകണം ".അച്ഛൻ പറഞ്ഞു . "അച്ഛാ ...അതിന് മാസ്ക് ധരിച്ചാൽ പോരെ"? "അല്ല മോളെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം .പക്ഷെ തിരുച്ചു വന്നാൽ സോപ്പിട്ടു കൈ കഴുകണം നാം വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണം അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ ."അച്ഛൻ പറഞ്ഞു നിറുത്തിയതും ഞാനിതെന്റെ സുഹൃത്തിനെ അറിയിക്കട്ടെ എന്നു പറഞ്ഞു അവൾ ഫോണിനടുത്തേക്ക് ഓടിപ്പോയി . അമ്മു അവളുടെ സുഹൃത്തായ അനുവിനെ വിളിച്ചു.അമ്മു അവളുടെ അച്ഛൻ പറഞ്ഞു കൊടുത്ത കാര്യ ങ്ങൾ അനുവിനോട് പറഞ്ഞു .അനു അമ്മുവിനെ ഒരു കാര്യം ഓർമിപ്പിച്ചു . "കണ്ണും മുക്കും വായയും കൈ കഴുകാതെ തൊടരുത് " അപ്പോൾ അമ്മു പറഞ്ഞു:ശരി ശരി ഒരു കാര്യം കൂടിചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല കൊണ്ട് മുഖം മറയ്ക്കണം ".മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ ഒരു കരുതൽ കൂടിയാണിത് .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ