നല്ല ശീലങ്ങൾ

പരിസരം നോക്കുവിൻ
ഭൂവിൽ വസിച്ചിടും മനുഷ്യരെ നിങ്ങൾ.
രാവിലെ പരിസരത് അവശിഷ്ടങ്ങൾ വലിച്ചെറിയും നമ്മൾ.
കാകനെ നോക്കുവിൻ
കൊത്തിപ്പെറുക്കി വൃത്തിയാക്കിടും.
ചപ്പു ചവറുകൾ വലിച്ചെറിയരുത്.. മാലിന്യങ്ങൾ കൂട്ടി വെയ്ക്കയുമരുത്..
ഭക്ഷണത്തിനു മുൻപ് കൈകൾ സോപ്പിട്ടു കഴുകിടെണം.
രണ്ടു നേരം പല്ല് തേച്ചു കുളിച്ചിടെണം.
ഭക്ഷണം അടച്ചു സൂക്ഷിച്ചു വയ്ക്കണം.
ഈച്ചകളെയും കൊതുകുകളെയും അകറ്റിടെണം.
വീടും പരിസരവും വൃത്തിയാക്കിടെണം
ശുചിത്വം നമ്മൾ പാലിച്ചിടേണം
രോഗങ്ങളെ നമുക്ക് അകറ്റിടേണം.
ഒത്തുചേരാം നമുക്ക് ഒത്തു ചേരാം
 നമ്മുടെ നന്മയ്ക്കായി നാടിന്റെ നന്മയ്ക്കായി.

അനഞ്ജന. എം
6 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത