മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണയും പിന്നെ ഞങ്ങളും
കൊറോണയും പിന്നെ ഞങ്ങളും
ഞാൻ ആദ്യമായ് കൊറോണയെ പറ്റി കേട്ടത് 2019 ഡിസംബർ മാസത്തിലാണ്. അന്ന് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണയെ ഞങ്ങൾ അത്ര ഗൗരവമായി കണ്ടില്ല. അന്നു ഞാൻ കരുതി അത് ചൈനയിൽ അല്ലേ, അത് ഇന്ത്യയിലേക്ക് വരില്ല എന്ന്. പിന്നെ പെട്ടന്നായിരുന്നു എല്ലാ രാജ്യങ്ങളിലും പടർന്ന് പിടിച്ചത്. അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, എല്ലാ രാജ്യങ്ങളും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന്. പിന്നെ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു. അപ്പോഴാണ് കോവിഡിന്റെ ഗൗരവം മനസിലായത്. പിന്നെ കുറച്ച് ആഴ്ചകൾ കഴിയുമ്പോഴേക്കും കേരളത്തിലെ പല ജില്ലകളിൽ കോവിഡ് രോഗബാധിതർ കൂടി വന്നു. പിന്നെ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പിന്നെ പല സന്നദ്ധ സംഘടനകളും കോവിഡിന്റെ വ്യാപനം തടയുന്ന പ്രക്രീയയിൽ ഏർപ്പെട്ടു . 20/3/2020 ഞായർ രാവിലെ 7 മുതൽ രാത്രി 9 വരെ വീട്ടിൽ തന്നെ കഴിയാൻ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത് രാജ്യത്തുള്ള എല്ലാ ജനങ്ങളും സ്വാഗതം ചെയ്ത കാഴ്ച്ച നാം കണ്ടു. പിന്നെ ഇരുപത്തി അഞ്ചാം തീയതി ബുധനാഴ്ച്ച 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.അതിൻ്റെ ഭാഗമായി നമ്മുടെ കേരളത്തിലെ ജനങ്ങളും വീട്ടിനുള്ളിൽ കഴിയാൻ തുടങ്ങി. ഈ അവസരത്തിൽ സർക്കാറിന്റെ പ്രവർത്തനങ്ങളോടും ആരോഗ്യ പ്രവർത്തകരോടും ദൃശ്യമാധ്യമ പ്രവർത്തകരോടും ഇതിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവരേയും നന്ദിയോടു കൂടി ഓർക്കുന്നു. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ എല്ലാ കൂട്ടുകാരും നമുക്ക് കഴിയുന്നത് പോലെ സഹായിക്കുമെന്ന് കരുതുന്നു. നമുക്ക് നമ്മുടെ നാടിനും നമ്മളാൽ ചെയ്യാൻ പറ്റുന്ന ഒരു അവസരമായി ഇതിനെ കാണുക. എനിക്ക് വിഷു കൈനീട്ടമായി കിട്ടിയ കാശും ഏട്ടന്റെ കാശും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചു. എന്റെ എല്ലാ കൂട്ടുകാരും കൊറോണയ്ക്ക് എതിരായ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും വ്യക്തി ശുചിത്വം പാലിച്ച് കൊണ്ട് ജീവിക്കുകയും ചെയ്യുക. കോവിഡിനെതിരായ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |