മമ്പറം യു.പി.എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

              വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
          ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐടി ക്ലാസ് നമുക്ക് സ്വന്തം.....

വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും

വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട്

ഗൈഡ്സ്

കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വളർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ജൈവകൃഷി

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു.

അക്ഷരമുറ്റം ക്വിസ്

കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു.  അക്ഷരമുററ്റം  ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു.

വനയാത്ര

  പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി

ഇക്കോ ക്ലബ്

  പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു.

സൈക്കിൾ പരിശീലനം

മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു.

ചാന്ദ്രദിനാചരണം - C D പ്രദർശനം