മന്ദങ്കാവ് എ. എൽ. പി സ്കൂൾ/അധികവിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യാപകരക്ഷാർത്തൃസമിതി

വിദ്യാർത്ഥികളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണല്ലോ അധ്യാപക രക്ഷാകർത്തൃസംഘടനയുടെ . അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ഈ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വലിയൊരു താങ്ങാണ്. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും നിലനിർത്തുന്നതിലും അച്ചടക്കപാലനത്തിലും അതീവ താല്പര്യം പ്രകടമാക്കുന്ന ഈ സംഘടന സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കിത്തീർക്കുന്നു. ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് ഓരോ അദ്ധ്യയന വർഷവും തുടക്കത്തിൽതന്നെ തെരഞ്ഞെടുക്കപ്പെടുന്നു. 

അദ്ധ്യാപകരക്ഷാകർത്തൃസമിതി 2018-19

രാജേഷ്, ബിനു കണ്ണാട്ട്, റിനീഷ്, സജില, അസ്മ, നാരായണൻ.കെ.എം, ഷിജു, സതീഷ് കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രബീഷ്, മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ്കുമാർ.ബി.ടി എന്നിവർ ഈ അദ്ധ്യയനവർഷത്തിൽ പി.ടി.എ കർമ്മസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുതസമിതിയുടെ അദ്ധ്യക്ഷനായി ശ്രീ. കെ.എം.നാരായണൻ ഏകകണ്ഠമായി ഈ വർഷവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മാതൃ-അദ്ധ്യാപകരക്ഷാകർത്തൃസമിതി 2018-19

സ്കൂളിൽ എം.പി.ടി.എ യുടെ പ്രവർത്തനവും സജീവമാണ്. വിദ്യാലയവും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മിക്ക പ്രവർത്തനങ്ങളിലും പ്രസ്തുതസമിതിയുടെ പങ്കാളിത്തവും സഹകരണവും എടുത്തു പറയേണ്ടതുതന്നെയാണ്. ഈ അദ്ധ്യയനവർഷത്തിൽ രജില, അസ്മ, റാജിബ, നസീറ, സിജിന, വത്സല, പ്രഷീജ, ഷിംന, സജിനി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഉച്ചഭക്ഷണകമ്മറ്റി

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഉച്ചഭക്ഷണകമ്മറ്റി. മാസാരംഭത്തിൽ ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതിലും ഉച്ചഭക്ഷണമൊരുക്കുന്നതിലും അവയുടെ വിതരണത്തിലും മറ്റും ഈ സമിതിയുടെ സംഭാവനകൾ ശ്ലാഘനീയമാണ്. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, വാർഡ് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പ്രധാനാദ്ധ്യാപിക മിനികുമാരി.ടി.കെ, അദ്ധ്യാപികമാരായ സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ് എന്നിവർ, എം.പി.ടി.എ പ്രതിനിധി രജില, രക്ഷിതാക്കളായ ഷൈജി, ഷിജു.കെ.കെ, ബിജു.എൽ.വി, മൈമൂന എന്നിവർ ഉൾക്കൊള്ളുന്നതാണ് ഈ അദ്ധ്യയനവർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉച്ചഭക്ഷണ കമ്മറ്റി.

സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ്

സ്കൂൾ പ്രവർത്തനങ്ങളിലും വിശിഷ്യ സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രവേശനം സജീവമാക്കുന്നതിനും മറ്റുമായി പ്രവർത്തിക്കുന്ന ഒരു സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ഈ വിദ്യാലയത്തിന്റെ വലിയൊരു കരുത്താണ്. ശ്രീ.എ.എം.ബാലകൃഷ്ണൻ ഈ സമിതിയുടെ പ്രസിഡണ്ടായി തുടർന്നുവരികയാണ്. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാഹിന ചേരിക്കുന്നുമ്മൽ, പ്രദീപൻ.സി.പി, സ്കൂൾ മാനേജർ കേശവൻ.കെ, കോവുമ്മൽ കോരൻ, ശ്രീമതി, സ്മിത.കെ.എം, ഗംഗാധരൻ നായർ.എ.എം, പ്രീജ.സി.ഡി, കുഞ്ഞായി.സി.കെ, ഇടുവാട്ട് രാജേഷ്, ഇ.ശ്രീധരൻ നായർ എന്നിവർ ഈ സമിതിയിലെ മറ്റ് അംഗങ്ങളാണ്.

Narayanan.K.M, President PTA
Balakrishnan.A.M, President SSG