മണ്ണിൽ പൊന്നു വിളയിക്കാം
വിഷരഹിത പച്ചക്കറികൾ സ്കൂളിൽ ഉത്പാദിപ്പിച്ച് പോഷക സമൃദ്ധമായ ആഹാരം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആവിഷ്കരിച്ച സംരംഭമാണ്" മണ്ണിൽ പൊന്നു വിളയിക്കാം " എന്ന പദ്ധതി .സ്കൂൾ സ്റ്റാഫുകളുടെയും എസ് .എം സി .യുടെയും,വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹായത്തോടും പ്രയത്നത്തോടും കൂടി വിവിധ ഘട്ടങ്ങൾ കടന്ന് 150 - ഗ്രൊ ബാഗുകളിലായി വിവിധയിനം പച്ചക്കറി വിത്തുകൾ പാകി,വിത്തിടീൽ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി.ജെനിൽ റോസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ഈ ഒരു പദ്ധതിക്ക് പൂർവ വിദ്യാർഥിയും കർഷകനുമായ ശ്രീ.സുനിൽ അവർകളുടെ സഹായത്തോടുകൂടി പ്രധാനാധ്യാപിക ശ്രീമതി എൻ.ആർ.അജിത്കുമാരി ടീച്ചർ നേതൃത്വം നൽകി വരുന്നു
. ഏപ്രിൽ,മെയ് മാസങ്ങളിൽ വിളവെടുപ്പ് നടത്താൻ സാധിക്കും