മണ്ണാറശാല യു പി എസ് ഹരിപ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.