ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ബാക്ടീരിയ, വൈറസ്, പൂപ്പൽ, പരാദ ജീവികൾ എന്നിവയടങ്ങുന്നതാണ് രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ ദ്രോഹങ്ങളേ ചെറുക്കുന്നതിനായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സാങ്കേതങ്ങളെയും പറയുന്ന പേരാണ് രോഗപ്രതിരോധം. അതിനെ ആദരമാക്കിയുള്ള പഠന ശാഖയാണ് Immunology.രോഗപ്രതിരോധ അവസ്ഥയെ മറികടക്കും വിധം വളരെ പെട്ടന്ന് പരിണമിക്കാൻ രോഗകാരിക്ക് സാധിക്കും. ഇത് കാരണമായി രോഗകാരിയെ തിരിച്ചറിഞ്ഞു നശിപ്പിക്കുവാനും തടയുവാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗ പ്രതിരോധ പ്രവർത്തനങ്ങളും പരിണാമിച്ചുണ്ടായിട്ടുണ്ട്. ഏക കോശജീവികൾ മുതൽ ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷക്കു വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം. രോഗപ്രതിരോധം രണ്ടു വിഭാഗമായിട്ടാണ് ഉള്ളത് ഇന്ന് 21ആം നൂറ്റാണ്ടിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്ന ആധുനിക മാനവനെ അമ്മാനമാടാൻ ഒന്നിനു പുറകെ ഒന്നായി പരിക്ഷണങ്ങൾ സ്വർവ ലോക സൃഷ്ടാവ് നൽകി കൊണ്ടിരിക്കുന്നു. കേരളത്തെ തളർത്തിയ മഹാ പ്രളയം, ഡൽഹിയെ പിടിച്ചുലയ്ക്കുന്ന ഭൂകമ്പവും മൂടൽ മഞ്ഞും, അമേരിക്കൻ വൻ ഭൂഖണ്ഡണ്ടളെ മുക്കിയ പേമാരി, ആഫ്രിക്കൻ കാടുകളെ ചുട്ട് ഏരിയിച്ച കാട്ടു തീകൾ ഇങ്ങനെ ഒട്ടനവധി പരിക്ഷണങ്ങൾ. കൂട്ടത്തിൽ പടർന്നു പന്തലിക്കുന്ന രോഗങ്ങളും. "ഓഖി " മുതൽ "ഹാവ"വരെ ചുറ്റിയടിച്ച ചുഴലി കാറ്റുകൾ. അതിനും അപ്പുറം 2019ഇൽ കേരളത്തെ വിറപ്പിച്ച "Nippa"എന്നാ ഭീതി. എന്നാൽ ഇന്ന് ലോക മൊട്ടാകെ ഭീതിയുടെ മുൾമുനയിൽ ആണ്ടു പ്രാർത്ഥനയിലും പ്രതിരോധത്തിലും മാത്രമായി ചുരുക്കിയ "CORONA"യും. ലോകമൊട്ടാകെ വ്യാപിച്ച ഈ മഹാമാരിയുടെ ഉറവിടം ഇന്നും ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ അത്യധികം ശക്തിയോടെ പ്രവർത്തിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ "Covid" വൈറസ് പോലും തല കുനിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത് ആരോഗ്യപ്രവർത്തനകാരുടെ ശക്തമായ പ്രവർത്തനങ്ങൾക്ക് ഒടുവിൽ Corona മാരിയിൽ നിന്ന് കേരളം കര കയറുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ലോകം മുഴുവൻ "Lock-down"ഇരുളിൽ ഏകരായി കഴിയുമ്പോൾ സ്വന്തം ജീവനോ കുടുംബമോ നോക്കാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന നേഴ്സുമാർ അവരാണ് യഥാർത്ഥത്തിൽ രോഗപ്രതിരോധം നടത്തുന്നത്. അതാണ് യഥാർത്ഥ രോഗപ്രതിരോധം. കേരളം അതിന് ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്. "Nippa" യും "Corona"യും കേരളത്തിലെ രോഗപ്രതിരോധത്തിന്നു മുന്നിൽ തല കുനിക്കുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം