പ്രകൃതി നീ മനോഹരി
ഈ അജ്ഞാത വാദത്തിൽ
എനിക്ക് നിൻ സൗന്ദര്യം
ആനന്ദം
ഞാൻ നട്ട റോസാച്ചെടിയിൽ
ആദ്യമായി മുകുളങ്ങൾ
വന്നതും
കൃഷിതൻ ആദ്യ പാഠങ്ങൾ
പഠിച്ചതും
എന്നിലൊരു പുത്തനുണർവേകിടുന്നു
ഇന്നു ഞാൻ കാണുന്നു
ഞാനിന്നേവരെ ദർശിച്ചിടാത്ത
നിൻ അഭൗമ സൗന്ദര്യമതും
വാഹനങ്ങളുടെ വിഷപ്പുക ഏൽക്കാതെ
മനുജർ തൻ കൈയാലുള്ള
മാലിന്യമേതുമേൽക്കാതെ
നീയിങ്ങനെ ഒരുങ്ങി നിന്നിടുമ്പോൾ
ഞാനും പറഞ്ഞിടുന്നു
പ്രകൃതി നീ മനോഹരി