ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നാൽ വ്യെക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിങ്ങനെ ആണ് .ഇത് രണ്ടും നമ്മുടെ ജീവിതത്തിൽ ഒരു പോലെ പ്രാധാന്യം നൽകേണ്ട രണ്ടു ഘടകങ്ങൾ ആണ്

.ഇവ ശ്രദ്ധിച്ചില്ലെങ്കിൽ നാം ധാരാളം രോഗങ്ങൾക് അടിമകളാകേണ്ടി വരും ചിക്കൻ ഗുനിയ പോലുള്ള കൊതുകുകളും മറ്റും പരത്തുന്ന രോഗങ്ങൾക് നമ്മൾ മനുഷ്യർ മാത്രമാണ് ഉത്തരവാദികൽ . കാരണം ,നാം പലപ്പോഴും കാണാറുണ്ട് ചിരട്ടകളിലും മറ്റു പത്രങ്ങളിലും മഴ വെള്ളം നിറഞ്ഞു നില്കുന്നത് ,എന്നാൽ നാം അതൊന്നും ശ്രദ്ധിക്കാതെ അതൊന്നും ഒന്ന് കമഴ്ത്തി കളയാൻ പോലും മെനക്കെടാറില്ല എന്നാൽ ഇങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ കുറച്ചു ഗൗരവത്തോടെ കണ്ടാൽ വലിയ വലിയ രോഗങ്ങളെ നിസ്സാരമായി തള്ളിക്കളയാം.ഇങ്ങനെയുള്ള ചെറുതും വലുതുമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ നിത്യജീവിതത്തിൽ നാം ശീലിക്കേണ്ട ചില ശുചിത്വ ശീലങ്ങളാണ് ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക , ദിവസവും രണ്ടു നേരമെങ്കിലും വൃത്തിയായി കുളിക്കുക,വെയിലിൽ നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക ,കുളിച്ചതിനു ശേഷം വിയർപ്പാടിയുന്ന ഭാഗങ്ങൾ നന്നായി തുടച്ചതിനു ശേഷം വസ്ത്രം ധരിക്കുക ,നാവുകൾ വരളാതെ നോക്കുക ,ദിനചര്യയിൽ വ്യായാമം ഉൾപെടുത്തുക ,ആരോഗ്യകരമായ ഭക്ഷണം കഴിക്കുക ............

:ശുചിത്വം രോഗങ്ങളിൽ നിന്നുള്ള മുൻകരുതൽ ....

ത്വയ്യിബ എം
7A ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം