ഉള്ളടക്കത്തിലേക്ക് പോവുക

ബി എൻ വി എൽ പി എസ് പുഞ്ചക്കരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ജൂൺ 2ആഘോഷിച്ചു.നവാഗതരെ സ്വാഗതം ചെയ്തു . ശ്രീമതി ശാന്ത തുളസീധരൻ (കവയത്രി ,റിട്ട.പ്രൊഫസ്സർ ജി വി രാജ സ്പോർട്സ് സ്കൂൾ ) മുഖ്യാഥിതി ആയിരുന്നു .വാർഡ് കൗൺസിലർ ശ്രീ ഡി ശിവൻകുട്ടി ,ശ്രീ കെ എസ നരേന്ദ്രൻ നായർ എന്നിവരും പങ്കെടുത്തു .


വായനാ ദിനം

ജൂൺ 19വായന ദിനത്തോടനുബന്ധിച്ചു വായന ദിന ഉത്‌ഘാടനവും വായന ദിന പ്രിതിജ്ഞയും വായനക്കൂട് ഒരുക്കൽ എന്നിവ സംഘടിപ്പിച്ചു .തുടർന്ന് വായന വാരാഘോഷത്തിന്റെ ഭാഗമായി വായനക്കുറിപ്പ് അവതരണം ,കഥ പറയൽ ,കവിതാ പാരായണം ,കവി പരിചയം ,കൂട്ട വായന എന്നിവ ഓരോ ദിവസങ്ങളിൽ ആയി സംഘടിപ്പിച്ചു.ശേഷം വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഡോക്യൂമെറ്ററി പ്രദര്ശനം ,ക്വിസ് ,പോസ്റ്റർ രചന ,വായന മത്സരങ്ങൾ എന്നിവ നടത്തി വരുന്നു.


യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ചു യോഗ പരിശീലനം നൽകുന്നതിനായി യോഗ അധ്യാപകൻ എത്തുകയും കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കുകയും  ചെയ്‌തു.


ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു റാലി സംഘടിപ്പിച്ചു.ലഹരിക്കെതിരായി അവബോധം നൽകി .ഡോക്യുമെന്ററി പ്രദര്ശനം ,പോസ്റ്റർ രചന എന്നിവ നടത്തി.