ബി എസ് യു പി എസ് കാലടി/Say No To Drugs Campaign
ബി എസ് യു പി എസിൽ ജന ജാഗ്രത സമിതി രൂപീകരിക്കുകയും തുടർന്ന് 21/10/2022 വെള്ളിയാഴ്ച സ്കൂളിൽൽ കൂടിയ യോഗത്തിൽ എടുത്ത നിർദ്ദേശങ്ങളും തീരുമാനങ്ങളും.
- കുട്ടികളിൽ ഉണ്ടാകുന്ന പശ്നങ്ങൾ കഴിവതും സൗമ്യമായി പരിഹരിയ്ക്കുക. അതിന് അധ്യാപകർക്കും രക്ഷിതാക്കൾക്കും സമിതിയുടെ മുഴുവൻ സപ്പോർട്ടും ഉണ്ടായിരിക്കും.
- പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തുക.
- കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിയ്ക്കുക.
- ഏതെങ്കിലും കുട്ടികൾ വഴി തെറ്റിയാൽ അവരെ ചേർത്തു പിടിയ്ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക.
- വേണ്ടിവരുന്ന എല്ലാ സഹകരണവും വിവിധ സ്ഥലങ്ങളിൽ നിന്നും വേണ്ട സമയത്ത് നൽകി രക്ഷിതാക്കളേയ അധ്യാപകരേയും പിന്തുണയ്ക്കും എന്ന് ആരോഗ്യ വകുപ്പും Excise dept, BRC, എന്നീ ഉദ്യോഗസ്ഥ വൃന്ദം ഉറപ്പു നൽകി.
- ദീപാവലിയ്ക്ക് ദീപത്തെ സാക്ഷിയാക്കി കുട്ടികൾ രക്ഷിതാക്കളോടൊഷം അവരവരുടെ ഭവനങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുക.
- നവംബർ 1 മുതൽ 10 വരെ തീയതികളിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ചിത്രങ്ങൾ, കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ മുതലായവ A4 size പേപ്പറിൽ എഴുതി അദ്ധ്യാപകരെ ഏല്പിയ്ക്കുക. മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു മാഗസിൻ നവംബർ 14 ന് പ്രകാശനം ചെയ്യുക.