ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/വിദ്യാരംഗം-17/അധ്യാപക രചനകൾ/ഉണ്ടപ്പൊരി
ദൃശ്യരൂപം

ഉണ്ടപ്പൊരി
ഉണ്ടപ്പൊരിയും പഴംപൊരിയും ഒട്ടിയൊട്ടിയിരുന്നു തട്ടുകടയിലെ ചില്ലലമാറയിൽ.
നൊട്ടി നൊട്ടിയിരുന്നു മണിയനീച്ചയും തെരുവുകുട്ടിയും തൊട്ടു തൊട്ട്.
ചുടുചായ മോന്തി പഴംപൊരി തിന്ന് മിണ്ടാതെ ഞാൻ വണ്ടി കാത്തിരുന്നു.
തെരുവുകുട്ടി കസറാമ്പിക്കീശ തപ്പി ചായ പറഞ്ഞു. മൂക്കള തുടച്ച് ഉണ്ടപ്പൊരിയും.
രണ്ടും ആദ്യം നുണഞ്ഞത് മണിയനീച്ചയാണ് എന്നിട്ടും മതിവരാതെ ചുണ്ടിലൊട്ടി ഈച്ച കുട്ടിയുടെ കൂടെപ്പോയി.
പാവം ഈച്ച കരുതിക്കാണും ചെറുതെങ്കിലും കുട്ടിക്കൊരു വീടുണ്ടാകുമെന്ന് അമ്മയുണ്ടാകുമെന്ന് അടുക്കളയിൽ ധാരാളം ഉണ്ടപ്പൊരിയുണ്ടാകുമെന്ന് അവിടെ സുഖമായി കഴിയാമെന്ന്.!
രമണൻ ഞാങ്ങാട്ടിരി.