ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എൻ്റെ അനുഭവകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ എന്റെ അനുഭവകുറിപ്പ്

ഈ കൊറോണ കാലത്തെ എൻ്റെ മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത് .ഞാൻനാലാം ക്ലാസിലാണ് പഠിക്കുന്നത് എനിക്ക് സ്കൂൾ അടക്കുന്നത് രണ്ട് ദിവസം മുമ്പ് സ്കൂളിൽ പോകാൻ പറ്റിയില്ല. കാരണം' എന്ന കാലിൽ മുറിവ് ഉണ്ടായിരുന്നു. പെട്ടന്നാണ് സ്കൂൾ അടച്ചത്..... ഞാൻ ആകെ വിഷമിച്ചു. എൻ്റെ ക്ലാസ് ടീച്ചർ മാരായ ഷിബിൻ മാഷിനെയും പ്രസീത ടീച്ചറെയും എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരെയും കാണാൻ പറ്റിയില്ല..... അങ്ങനെ ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് കേരളത്തിലെ അധ്യാപക കൂട്ടായ്മയായ ടീച്ചഴേ സ് ക്ലബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്ന സർഗവസന്തം എന്ന online പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എനിക്കും അവസരം ലഭിച്ചത്... കേരളത്തിലെ 14 ജില്ല കളിലെയും കുട്ടികളാണ് അതിൽ പങ്കെടുത്തത് .തിരുവനന്തപുരെത്ത ഗഗൻതാരയും ആലപ്പുഴയിലെ ഹുസ്നയും പത്തനം തിട്ടയിലെ അമേയയും എൻ്റെ കൂട്ടുകാർ ആയി.കോഴിക്കോട്ടെ ഷുഹൈബ ടീച്ചർ ഞങ്ങളുടെ mentor ആയിരുന്നു... എന്നും രാവിലെ ടീച്ചറുടെ മക്കളേ എന്നുള്ള വിളി കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മ വിളിക്കുന്നതു പോലെ തോന്നിയിരുന്നു. ടീച്ചറെ എനിക്ക് മറക്കാൻ പറ്റുന്നില്ല [4/20, 8:31 PM] +91 94958 09553: ടീച്ചറിനെ എനിക്ക് എൻ്റെ ക്ലാസ് അധ്യാപകരെ പോലെ തോന്നിയിരുന്നു. എന്നും പാട്ടു പാടലും, കവിത എഴുതലും പത്ര വാർത്ത തയ്യാറാക്കലും വാർത്ത വായനയും നോട്ടീസ് തയ്യാറാക്കലും ഒക്കെയായി വ്യത്യസ്തമായ പ്രവർത്തനങ്ങളു മാ യി ഞങ്ങൾ ഏഴ് ദിവസം കൂട്ടുകൂടി.. ഇപ്പോൾ ഞാൻ തനിയെ വാർത്ത തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്. കൊറോണ കാരണം എനിക്ക് നഷ്ടപ്പെട്ട എൻ്റെ ക്ലാസ് അനുഭവ ത്തെ തിരിച്ചു കൊണ്ടുവരാൻ എനിക്ക് ഈ സർഗവന്തം പരിപാടിയിലൂടെ സാധിച്ചു..ഇത് എൻ്റെ അവധി ക്കാലത്തെ മറക്കാൻ കഴിയാത്ത ഒരു അനുഭവം ആണ്.

ദേവ തീർത്ഥ . N.p
4 ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം