ബി.ഇ.എം.എൽ.പി.എസ്.വടക്കഞ്ചേരി/കൂടുതൽ അറിയാൻ
ക്രിസ്തുമത പ്രചാരണത്തിന് വേണ്ടി സ്വിറ്റസർലന്റിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരു സംഘടനയായിരുന്നു ബാസൽമിഷൻ .ലോകത്തിൽ അവികസിത സമൂഹത്തിൽ പലയിടത്തുമെന്ന പോലെ കേരളത്തിന്റയും ചരിത്രത്തിൽ വിദ്യാഭ്യാസം,സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ ബാസൽമിഷൻ സംഭാവനകൾ നൽകുകയുണ്ടായി . മലബാറിലെ ബാസൽമിഷന്റെ പ്രവർത്തനം വിദേശമിഷണറിമാരുടെ പ്രവർത്തന ചരിത്രത്തിൽ സ്വർണലിപികളിൽ എഴുതി ചേർക്കേണ്ട മഹത്തായ ചരിത്രമാണ് .മലബാറിലെ താഴ്ന്ന ജാതിക്കാരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ മിഷനറിമാർ വഹിച്ച പങ്കു കിടയറ്റതാണ് . വിദ്യാഭ്യാസം ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിച്ചേരാതിരുന്ന ഒരു കാലഘട്ടത്തിൽ 1902 ൽബാസൽമിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷങ്ങളായി വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തു അനേകർക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ട് നിലകൊള്ളുന്നു .