ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തമിഴ്‌ നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം. ഭാരതപ്പുഴയുടെ കൈവഴികളായ കണ്ണാടിപ്പുഴയും കല്പാത്തിപ്പുഴയും പാലക്കാടിന്റെ ഇരുവശത്തും കൂടിയൊഴുകുന്നു.കേരളത്തിൽ നിലവിൽ വന്ന ആദ്യത്തെ നാല് നഗരസഭകളിൽ പ്രധാനപ്പെട്ട ഒരു നഗരസഭയാണ് പാലക്കാട് നഗരസഭ.

പാലക്കാട് കോട്ട

പാലക്കാട്

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യത്തിനുശേഷം 1956-ൽ കേരളം രൂപീകൃതമായപ്പോൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു.

MALAMPUZHA DAM

മലമ്പുഴ അണക്കെട്ട്

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്.

തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്. മലമ്പുഴ ജലസേചന പദ്ധതി,. ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്.

പ്രധാന ആകർഷണങ്ങൾ

  • മലമ്പുഴ അണക്കെട്ട്,
    • നദി,
    • പർവ്വത പശ്ചാത്തലം
    • GARDEN
      മലമ്പുഴ ഉദ്യാനം
    • ചിൽഡ്രൻസ് പാർക്ക്
    • ഇക്കോ പാർക്ക്
    • ജപ്പാൻ ഗാർഡൻ
    • ROPEWAY @MALAMPUZHA
      ഫ്രെഷ് വാട്ടർ അക്വേറിയം
    • സ്നേക്ക് പാർക്ക്
    • റോപ്പ് വേ
    • ഫാന്റസി പാർക്ക്
    • സ്പീഡ് ബോട്ട് സവാരി
    • തൂക്കുപാലം
    • യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം

സൈലന്റ്‌വാലി ദേശീയോദ്യാനം

ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം.

പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പര്യായമാണ്‌.

1914-ൽ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തിൽ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രൊഫ.എം.കെ. പ്രസാദ്, സുഗതകുമാരി[1], എൻ.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുൻ‌കൈയെടുത്തവരിൽ പ്രമുഖർ. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന ഒരു പ്രമുഖ സംഘടനയാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ൽ അന്നത്തെ കാർഷിക വകുപ്പ് സെക്രട്ടറി ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു. സൈലൻറ് വാലിയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഈ നിശ്ശബ്ദ താഴ്വരയെ മാറ്റുകയുണ്ടായി.