ഫോർട്ട് ബോയിസ് എച്ച്. എസ്./അക്ഷരവൃക്ഷം/പുനരുപയോഗം
പുനരുപയോഗം
എൻ്റെ Science Exhibition ഒരു അനുഭവക്കുറിപ്പ്: ... പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന ഒരു ഗ്രാമം. വീടുകളിലെ ബയോഗ്യാസ് പ്ലാൻ്റിൽ നിക്ഷേപിക്കുകയും അതിൽ നിന്ന് ആവശ്യമായ പാചക വാതകം വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു.പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിൽ എത്തിച്ച് അവിടെ നിന്ന് ടാർ മിക്സിംഗ് കേന്ദ്രത്തിൽ കൊണ്ടുവന്നു ടാർ മിശ്രിതത്തിൽ കലർത്തി റോഡ് ടാർ ചെയ്യുന്നു. ഇത്തരത്തിൽ ടാർ ചെയ്ത റോഡ് കൂടുതൽ ഈട് നിൽക്കുന്നു. വീട് ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലം മാലിന്യ ശുദ്ധീകരണ ശാലയിൽ എത്തിച്ച് ശുദ്ധീകരിക്കുന്നു.ഇത് കൃഷിയിടങ്ങളിൽ ഉപയോഗിക്കാം. വീടുകളിലെ ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.അതു പോലെ തന്നെ തരിശ് ഭൂമിയിൽ വൃക്ഷങ്ങൾ കൂടി നട്ടുപിടിപ്പിച്ചാൽ അന്തരീക്ഷ താപനില നമുക്കനുഭവപ്പെടുന്നത് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണത്തെ ഒരു പരിധി വരെ നമുക്ക് അതിജീവിക്കാനും സാധിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |