ഉള്ളടക്കത്തിലേക്ക് പോവുക

ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഫെബ്രുവരി 03  ഭവന സന്ദർശനം

സീനിയർ അധ്യാപികയായ റീന ഇ ടി ടീച്ചറിൻ്റെ നേതൃത്വത്തിൽ SSLC പരീക്ഷ എഴുതുന്ന  കുട്ടികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി അവരുടെ ഭവന സന്ദർശനം ആരംഭിച്ചു. ക്ലാസ്സുകൾ കഴിഞ്ഞ് വൈകുന്നേരം 5.30 ന് ശേഷം ആണ് അധ്യാപകർ വീടുകളിലെത്തുന്നത്.

ഫെബ്രുവരി 09             വോളിബോൾ കളിക്കാനുള്ള      

                                                  ഉപകരണങ്ങൾ നല്കി

       എക്സൈസ് വകുപ്പിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി പട്ടുവം ഗവ: ഹൈ സ്കൂളിന് വോളിബോൾ കളിക്കാനുള്ള ഉപകരണങ്ങൾ കൈമാറി.

തളിപ്പറമ്പ് റെയിഞ്ച്

എക്സൈസ് ഇൻസ്പെക്ടർ എബി തോമസിൽ നിന്നും പ്രഥമ അധ്യാപകൻ ജിജി കുര്യാക്കോസ് ഉപകരണങ്ങൾ സ്വീകരിച്ചു.

അസി: എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം, പ്രിവൻ്റീവ് ഓഫീസർമാരായ കെ വി നികേഷ്, ഇ എച്ച് ഫെമിൻ, പി ആർ വിനീത്, എം വി അനിലപ്രഭ ടീച്ചർ, കെ ആദിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ഫെബ്രുവരി 11   ബോധവത്ക്കരണ ക്ലാസ്സ്

പൊതുവിദ്യാഭ്യാസ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പേ വിഷ ബാധയ്ക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. World Veterinary Service ലെ Education Officer ആയ ശ്രീ ബിജു ആൻ്റെണി  ആണ് ക്ലാസ്സ് നയിച്ചത്.

ഫെബ്രുവരി 13.  ഡിജിറ്റൽ ഡീ അഡിക്ഷൻ ബോധവത്ക്കരണ ക്ലാസ്സ്

ബേട്ടി ബജാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി Digital " De-addiction" എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് പോലീസ് ASI ശ്രീ. കെ മുഹമ്മദലി ആണ് ക്ലാസ്സ് നയിച്ചത്. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. ഹയർ സെക്കണ്ടറി സീനിയർ അധ്യാപകർ ഹരിദാസൻ നടുവിലത്ത് ആശംസകൾ നേർന്നു. 8 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ നൂറോളം കുട്ടികൾ പങ്കെടുത്തു. സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി നേതൃത്വം നൽകി.

ഫെബ്രുവരി 19.  യോഗ പരിശീലന സമാപനം

ജില്ലാ പഞ്ചായത്തിൻ്റെ "വിദ്യാലയങ്ങളിൽ കായികക്ഷമതാ പരിശീലനം " എന്ന പദ്ധതിയുടെ ഭാഗമായി നടന്ന 30 ദിവസത്തെ യോഗ പരിശീലനം സമാപിച്ചു. 8, 9 ക്ലാസ്സുകളിലെ 34 കുട്ടികളാണ് പരിശിലനത്തിൽ പങ്കെടുത്തത്. ശ്രീമതി അമൃത വി വി  ആയിരുന്നു പരിശീലക.

ഫെബ്രുവരി 22.   സ്കൂൾ സംരക്ഷണ സമിതി പൊതുയോഗം  

  സ്കൂളിൻ്റെ ഭാവി കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി സ്കൂൾ സംരക്ഷണ സമിതിയുടെ പൊതുയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ, PTA, SMC, MPTA, ഭാരവാഹികൾ, എന്നിവരടക്കം 60 ലധികം പേർ പങ്കെടുത്തു. ചെയർമാനായി വാർഡ് മെമ്പറായ വി വി ദിനേശനെയും കൺവീനറായി പി പി സുരേശനെയും തെരഞ്ഞെടുത്തു.

ഫെബ്രുവരി 25.    ശുചിത്വ പഠനോത്സവം

2025-26 വർഷത്തിലെ പട്ടുവം ഗ്രാമ പഞ്ചായത്ത് തല ഇക്കോ സെൻസ് ശുചിത്വ പഠനോത്സവത്തിൽ ഏറ്റവും മികച്ച സ്കൂളായി പട്ടുവം GHSS നെ തെരഞ്ഞെടുത്തു. സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങളും കുട്ടികളുടെ അവതരണവും കണക്കിലെടുത്തായിരുന്നു  തെരഞ്ഞെടുപ്പ്. എം വി അനില പ്രഭ ടീച്ചർ ആയിരുന്നു കോർഡിനേറ്റർ. 8-ാം വിദ്യാർത്ഥികളായ പി പി സംവൃത, സി അനുദേവ്, മൻഹ പാർവ്വതി എന്നിവരാണ് അവതരണം നടത്തിയത്. മൂവർക്കും ശുചിത്വ സ്‌കോളർഷിപ്പ് ലഭിച്ചു.

ഫെബ്രുവരി 25.    വീഡിയോ ഡോക്യുമെൻ്ററി

School Leadership Academy - Kerala ( SLA-K) യും SIEMAT Kerala യും ചേർന്ന് നടത്തുന്ന School Leadership Practice മികവിൻ്റെ ഭാഗമായി പട്ടുവം GHSS ൽ 2025-26 വർഷം നടപ്പിലാക്കിയ " സുരക്ഷിതം ഡിജിറ്റൽ ജീവതം " എന്ന കുട്ടികൾ കുടുംബശ്രീ അംഗങ്ങൾക്കായി നടത്തിയ പരിശീലന പരിപാടി തെരഞ്ഞെടുത്തു. പ്രസ്തുത പ്രോഗ്രാമിൻ്റെ വീഡിയോ ഡോക്യുമെൻ്ററി  National Institute of Educational Leadership and Administration- NIEPA യുടെ വെബ്ബ് സൈറ്റിൽ upload ചെയ്യും.  കേരളത്തിൽ നിന്ന് 5 സ്കൂളുകളെ മാത്രമാണ് തെരഞ്ഞെടുത്തത്.

   ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് നേതൃത്വം നൽകിയ ഈ പ്രോഗ്രാമിൻ്റെ കോർഡിനേറ്റർമാർ എം വി അനില പ്രഭ, വി വി സംഗീത എന്നിവരായിരുന്നു. മലയാളം അധ്യാപകനായ കെ  എം മുഹമ്മദ് സാബിത്ത് ആണ് video documentary തയ്യാറാക്കിയത്.