ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വഴിയേ
ശുചിത്വത്തിന്റെ വഴിയേ
ഓരോ വ്യക്തിയും സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്.അവ ശുചിയോടെ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെ നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.അതുകൊണ്ട് നമ്മുടെ പരിസരവും ശരീരവുമേല്ലാം നാം വൃത്തിയായി സൂക്ഷിക്കണം. കോവിഡിനെ നമ്മുക്ക് ശുചിത്വത്തിലൂടെ പ്രതിരോധിക്കാം. കുടെ കുടെ കൈകൾ നന്നായി കഴുകാം.അതുപോലെ പൊതുസ്ഥല സന്ദർശനത്തിനു ശേഷം നിർബന്ധമായും കഴുകണം.കൈയുടെ പുറം ഭാഗവും വിരലുകളുടെ ഉൾവശവും കഴുകണം. ഇതുവഴി കോവിട് പോലെയുള്ള പല വൈറസുകളെയും നമ്മുക്ക് പ്രതിരോധിക്കാം. ചുമയ്ക്കുബോയും,തുമ്മുബോയും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറയ്ക്കുക. ഇതുവഴി മറ്റുള്ളവർക്ക് രോഗം പകരാതിരിക്കും. ഇതുപോലെ ശുചിത്വമുള്ള പ്രവർത്തനങ്ങളിലൂടെ നമ്മുക്ക് പല മാരക വൈറസുകളെയും തുരത്താം. ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങളായ വ്യക്തി ശുചിത്വവും,പരിസ്ഥിതി ശുചിത്വവും നാം പാലിക്കണം.ഒരു വ്യക്തിയെന്ന നിലയിൽ നാം ശുചിയുള്ളവരായിരിക്കണം. എല്ലാ ദിവസവും നമ്മുടെ ശരീരം വൃത്തിയാക്കണം. നാം എന്തു കാര്യം ചെയ്യുമ്പോയും അത് ശുചിയോടു കൂടി ചെയ്യണം.വ്യക്തി ശുചിത്വം പോലെ തന്നെ നാം പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കണം.വീടും പരിസരവും നാം എല്ലാ ദിവസവും വൃത്തിയാക്കണം.അതിനായി ആഴ്ചയിലൊരു ദിവസം ഡ്രൈ ഡേ ആചരിക്കണം.നല്ല ശുചിത്വമുള്ള വ്യക്തിയാവണമെങ്കിൽ നാം പാലിക്കേണ്ട കാര്യങ്ങൾ: 1.ദിവസവും സോപ്പിട്ട് കുളിച്ചു ശരീര ശുദ്ധി ഉറപ്പാക്കണം. 2.രാവിലെ ഉണർന്നാലു ടൻ പല്ലു തേയ്ക്കുക. 3.നഖങ്ങൾ വെട്ടി വൃത്തിയാക്കുക.
4.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം