പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/കേഴുന്ന പരിസ്ഥിതി
കേഴുന്ന പരിസ്ഥിതി
ഇന്ന് നാം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി ഒരു സാക്ഷിയായി നില്ക്കുന്നു.എന്നാൽ വെറുമൊരു സാക്ഷിയായി പരിസ്ഥിതി എല്ലാക്കാലവും നമ്മോട് കൂടെ നില്ക്കില്ല.അതിനുത്തമോദാഹരണമാണ് നാം അനുഭവിക്കുന്ന ദുരിതങ്ങൾ.99ലെ വെള്ളപ്പൊക്കത്തിനു ശേഷം കേരളം അനുഭവിച്ച 2018ലെയും 2019ലെയും പ്രളയം.അനേകം ജീവനുകൾ പൊലിഞ്ഞ ഈ പ്രളയത്തിന്റെ ആഗമനം എങ്ങനെയാണ്? ഒരു നിമിഷം ചിന്തിച്ചു നോക്കൂ. അതിനൊരു ത്തരം നമുക്ക് നല്കാനാവില്ല.നാം മൗനം പാലിക്കുന്നു.എന്തുകൊണ്ട്? കാരണം നാം പരിസ്ഥിതിയോട് കാണിച്ച കൊടും ക്രൂരതയുടെ ഫലമാണിത്.നാം കാണിച്ച ക്രൂരതകൾക്ക് ഒരു തിരിച്ചടിയായി നമുക്കിതിനെ കാണാം.പ്രകൃതി നമുക്ക് എല്ലാ സൗകര്യങ്ങളും നൽകുമ്പോൾ മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ട് പ്രകൃതിയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്. ജലസ്രോതസ്സുകൾ മലിനമാക്കിയും കുന്നുകൾ ഇടിച്ചു നിരത്തി യും പാടങ്ങൾ മണ്ണിട്ട് നികത്തിയും കാടും മേടും വെട്ടി തെളിച്ച് വലിയ സൗധങ്ങൾ പണിതും നാം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. ലോകത്തിനുമുന്നിലെമറ്റൊരു ഭീഷണിയാണ് ഇലക്ട്രോണിക് മാലിന്യം, പ്ലാസ്റ്റിക്ക് തുടങ്ങിയവ.ആണവ നിലയ ദുരന്തങ്ങളുടെയും ആണവായുധ പരീക്ഷണങ്ങളടെയും ആണവ യുദ്ധങ്ങളുടെയും ഫലമായുണ്ടാകുന്ന റേഡിയോ വികിരണശേഷിയുള്ള അവശിഷ്ടങ്ങൾ പ്രകൃതിയിൽ സ്യഷ്ടിക്കുന്ന ദുരന്തങ്ങൾ അതിഭീകരവും തലമുറകളോളം പ്രകൃതിയെ ബാധിക്കുന്ന തുമാണ്. പശ്ചിമഘട്ടം കേരളത്തിലെ ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നു.എന്നാൽ പശ്ചിമഘട്ടം ഇന്ന് വലിയൊരു ഭീഷണിയിലാണ് .ഇതിന്റെ ഫലമായി 1990കളോടെ തന്നെ ജൈവ വൈവിധ്യത്തിന്റെ നാല്പതു ശതമാനത്തോളവും നശിച്ചിരിക്കുന്നു.ഇതിനു പുറമേ അധികൃതവും അല്ലാത്തതുമായ പാറമടകൾ, മണലൂറ്റൽ,കല്ലുവെട്ട്, ഭൂമി കൈയ്യേറ്റം, ഖനനം, വ്യവസായം, വൈദ്യുതി കരണം, ടൂറിസം എന്നിവയിലെല്ലാം വലിയ തോതിലുളള കടന്നാക്രമണം ഉണ്ടായി.ഇവയുടെയെല്ലാം ഫലമായി പലതരം ദുരിതങ്ങൾക്കിടയായിരിക്കുകയാണ്.ഇവയിൽ പ്രധാനം കാലാവസ്ഥ വ്യതിയാനം, കുടിവെളള ദൗർലഭ്യം, നദികളുടെ വരൾച്ച എന്നിവയാണ്.2018ലും 2019ലും വന്ന പ്രളയം ഇതിനുദാഹരണമാണ്. പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞർ പറഞ്ഞതു പോലെ ഇക്കാലത്തു തന്നെ മനുഷ്യരാശി വലിയ വിപത്ത് നേരിട്ടു കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് എന്തു വിലകൊടുത്തും പരിസ്ഥിതിയെ സംരക്ഷിച്ചേ പറ്റൂ.പ്രകൃതിയുണ്ടെങ്കിലെ നാമുളളൂവെന്ന സത്യം തിരിച്ചറിഞ്ഞ് നല്ല നാളേക്കായി നമുക്ക് ഒന്നിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം