പ്രമാണം:WhatsApp Image 2025-07-03 at 10.09.33 PM(19).jpeg
പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.34 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
വായനക്ക് അവധിയില്ല
മാലക്കല്ല്: അവധിക്കാലം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാൻ സെൻ്റ് മാലക്കല്ല് മേരീസ് എ യുപി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. "വായനക്ക് അവധിയില്ല" എന്ന പേരിൽ നടത്തുന്ന പരിപാടികൾ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിൽ താല്പര്യം നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നു. പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ:
കുട്ടികളിൽ വായനയുടെ പ്രാധാന്യം വളർത്തുന്നതിനും പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ക്യാമ്പ്.
- അവധിക്കാല സ്കൂൾ ലൈബ്രറി : അവധിക്കാലത്ത് അറിവിൻ്റെ പുതുലോകത്തേക്ക് കുട്ടികളെ മാടിവിളിച്ചുകൊണ്ട് സ്കൂൾ ലൈബ്രറിയിൽ വായിക്കാനും പുസ്തകം എടുക്കാനുമുള്ള സൗകര്യം.
- വായന കുറിപ്പ് പതിപ്പ്: അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ മികച്ച വായന കുറിപ്പുകൾ കോർത്തിണക്കിയ പതിപ്പുകൾക്ക് സ്കൂൾ ഏർപ്പെടുത്തുന്ന സമ്മാനം.
- ഓൺലൈൻ കഥ പറച്ചിൽ മത്സരം: കുട്ടികളുടെ ഭാവനാശേഷിയും അവതരണ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന അവധിക്കാല കഥ പറച്ചിൽ മത്സരം.
- ചിത്രരചനാ ശില്പശാല: കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചിത്രരചനാ ശില്പശാല.
- ശാസ്ത്ര പരീക്ഷണങ്ങൾ: ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രീയമായ ചിന്താഗതി വളർത്തുന്നതിനുള്ള അവസരം.
- നാടൻ കളികൾ പരിചയപ്പെടുത്തൽ: കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം നൽകുന്നതിനായി വിവിധ നാടൻ കളികൾ പരിചയപ്പെടുത്തൽ
- എൻ്റെ നാട്: സ്വന്തം നാടുമായും പ്രകൃതിയുമായി അടുത്തിടപഴകാനും പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയാനുമുള്ള എൻ്റെ നാട് അവതരണം.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് സഹായകരമാകുന്ന രീതിയിലാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കളിചിരികളെ വരവേൽക്കാൻ ഒരുങ്ങി മാലക്കല്ല് സ്കൂൾ
മാലക്കല്ല്: പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാൻ സെൻ്റ് മാലക്കല്ല് മേരീസ് എ യുപി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു. "വായനക്ക് അവധിയില്ല" എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിൽ താല്പര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 525 വായനാ പതിപ്പുകൾ, കയ്യെഴുതുമാസികകൾ, കുട്ടികളുടെ സർഗാത്മക രചനകൾ, എൻ്റെ നാട് പതിപ്പ് തുടങ്ങി വിവിധ സൃഷ്ടികൾ, പുതിയ അധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം, കുട്ടികളെ വരവേൽക്കാനായി അദ്ധ്യാപകരും പിടിഎ യും തയ്യാറാക്കിയ ഹരിത ബൊക്ക, ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള ബാഗുകൾ, ഹരിത അലങ്കാരങ്ങൾ തുടങ്ങി വേറിട്ടതും വർണാഭവുമായ പരിപാടികളുമായാണ് സ്കൂൾ പ്രവേശനോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ജൂൺ ആരംഭത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഓരോ ദിനവും അവരുടെ സമഗ്ര ഉന്നമനത്തിന് മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ , റോഡ് സുരക്ഷ ട്രാഫിക് നിയമങ്ങൾ, വ്യക്തി ശുചിത്വം പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, വൈകാരിക നിയന്ത്രണം തുടങ്ങിയ വിവിധ ക്ലാസുകളും ഒരുങ്ങിക്കഴിഞ്ഞു. ഹരിത പൂച്ചെണ്ടുകളുമായി നവാഗതരെ വരവേറ്റ് മാലക്കല്ല് സ്കൂൾ
മാലക്കല്ല്: മാലക്കല്ല് സെൻ്റ് മേരീസ് എ യുപി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ നവാഗതരെ കുരുത്തോലയിൽ തീർത്ത പൂച്ചെണ്ടുകൾ നൽകി വരവേറ്റത് വേറിട്ട അനുഭവമായി. സ്കൂൾ മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ശ്രീമതി മിനിപ്പ് ഉദ്ഘാടനം ചെയ്തു. വായനയ്ക്ക് അവധിയില്ല എന്ന പേരിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിലും താൽപര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 521 വായനാ പതിപ്പുകളുടെ പ്രകാശനം നാലാം ക്ലാസിലെ ആദിനന്ദ് പ്രധാന അദ്ധ്യാപകന് നൽകി നിർവഹിച്ചു, തുടർന്ന് പുതിയ അധ്യായന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ ൻ്റെ പ്രകാശനം, പുതിയ കുട്ടികൾക്കായി തയ്യാറാക്കിയ ഓട്ടോമാറ്റിക് ടോയ് കാറുകളുടെ ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ വൈവിധ്യകരമായ രീതിയിൽ നടന്നു. കൂടാതെ കോളിച്ചാൽ ലയൺസ് ക്ലബ് , പനത്തടി സർവീസ് സഹകരണ ബാങ്ക്, മിൽമ സൊസൈറ്റി മാലക്കല്ല്, കെസിവൈഎൽ മാലക്കല്ല്, എന്നിവർ ഏർപ്പെടുത്തിയ പഠന ഉപകരണ കിറ്റ് വിതരണവും ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സൗജന്യ ബാഗ് വിതരണവും നടന്നു. ഹെഡ് മാസ്റ്റർ ശ്രീ സജി എം എ, ജിനോ ജോൺ, സോജോ തോമസ്, തോമസ് അടിയായപ്പള്ളി, ആൽബിൻ ജോർജ്, സജി എ സി, ഷൈനി ടോമി, ബിജു ജോസഫ് എന്നിവർ സംസാരിച്ചു. ഹരിത വേലിയും മനുഷ്യ ചങ്ങലയും തീർത്ത് മാലക്കല്ലിലെ കുട്ടികൾ
മാലക്കല്ല്: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീർത്ത ഹരിതവേലിയും സ്കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീർത്ത മാലക്കല്ല് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയോട് കൂടിയ ദിനാഘോഷം പ്രധാന അധ്യാപകനായ ശ്രീ സജി എം എ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്, പ്രതിജ്ഞ, ക്വിസ്, ഹരിത വേലി നിർമാണം, മര മുത്തശ്ശിക്ക് ചുറ്റും കുരുന്നുകൾ കൈകോർത്ത മനുഷ്യ ചങ്ങല എന്നിങ്ങനെ വൈവിദ്യകരമായ പരിപാടികൾ നടന്നു. ജൈവവേലി നിർമ്മാണവും വൃക്ഷത്തൈ വിതരണവും സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ടിനോ ചാമക്കലായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ശ്രീ സജി എ സി, സ്വപ്ന ജോൺ, ബിജു പി ജോസഫ് എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കേരളപര്യടനം നടത്തുന്ന റിട്ടയേർഡ് എസ് ഐ ശ്രീ ഷാജഹാൻ സെൻ്റ് മേരീസ് എ യുപി സ്കൂൾ മാലക്കല്ലിൽ എത്തിയപ്പോൾ. സമീപത്ത് സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, ഹെഡ് മാസ്റ്റർ സജി എം എ,രാജപുരം എസ് ഐ ശ്രീ കരുണാകരൻ, ശ്രീ സജി എ സി, ഫാദർ ടിനോ ചാമക്കാലായിൽ, ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ
മാലക്കല്ല്: ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ശ്രീ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് സെൻ്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ലിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കുട്ടികളോട് ശ്രീ ഷാജഹാൻ ആഹ്വാനം ചെയ്തു. മാലക്കല്ല് സ്കൂളിലെ ഈ വർഷത്തെ കാര്യക്ഷമമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ശ്രീ ഷാനവാസ് സാറിൻ്റെ സാന്നിധ്യം എന്ന് പ്രധാന അദ്ധ്യാപകൻ ശ്രീ സജി എം എ പറഞ്ഞു.
സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ട്, ഹെഡ് മാസ്റ്റർ ശ്രീ സജി എം എം, പിടിഎ പ്രസിഡൻ്റ് ശ്രീ സജി എ സി, രാജപുരം എസ്ഐ ശ്രീ കരുണാകരൻ, ഫാദർ ടിനോ ചാമക്കാലായിൽ എന്നിവർ സന്നിഹിതരായിരുന്നു.
മാലക്കല്ല് സെന്റ്മേരിസ് എ യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
മാലക്കല്ല്: പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായന മാസചാരണമായി മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്കൂളിൽ തുടക്കം കുറിച്ചു. രാവിലെ മുതൽ വിവിധതരം പരിപാടികളും ഉച്ചയ്ക്ക് രണ്ടരയ്ക്ക് വായനാദിനാഘോഷ ഉദ്ഘാടനവും, കുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും, വായനാദിന പ്രതിജ്ഞയും നടത്തി.
ഹോസ്ദുർഗ് ഉപജില്ല ബിപിസി സനിൽകുമാർ വെള്ളുവ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ മാനേജർ ഡിനോ കുമ്മാനിക്കാട്ടിൽ, ഹെഡ്മാസ്റ്റർ ശ്രീ.സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ഭാഷ ക്ലബ് കൺവീനർ നവീൻ പി, ഷിയാ മരിയ ദിവ സുനിൽ, അനാമിക വിൽസൺ എന്നിവർ സംസാരിച്ചു. കാഴ്ച, അറിവോരം, റീഡ് മി, ലൈബ്രറി സന്ദർശനം, ഓർമ്മയുണ്ടോ ഈ മുഖം, ചിത്ര വായന, കുഞ്ഞു കൈയിൽ ഒരു പുസ്തകം, എന്റെ അഭിപ്രായത്തിൽ എന്നിങ്ങനെ ആകർഷകമായ മത്സരയിനങ്ങൾ കുട്ടികൾക്കായി നടത്തുന്നു.
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു.
മാലക്കല്ല് : അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന്റെ ഭാഗമായി മാലക്കല്ല് സെന്റ്മേരിസ് എ യു പി സ്കൂളിൽ യോഗാ ദിനം ആഘോഷിച്ചു. രാവിലെ കുട്ടികൾക്കായി പ്രത്യേക അസംബ്ലിയും തുടർന്ന് യോഗയുടെ ആവശ്യകതയെ കുറിച്ച് പ്രത്യേക ക്ലാസും യോഗ പ്രാക്ടീസും നടത്തുകയുണ്ടായി. യോഗാചാര്യനും കരാട്ടെ അധ്യാപകനുമായ ഷാജി പൂവക്കളം, നേഹ എ സ് എന്നിവർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, പി ടി എ പ്രസിഡന്റ് ശ്രീ സജി എ സി, എന്നിവർ സംസാരിച്ചു.
കുഞ്ഞു കരങ്ങളിലേക്ക് പുസ്തക കൈനീട്ടം.
മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിലെ കുട്ടികൾക്കായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മലയാള വിഭാഗവും, ഭാഷാ ക്ലബ്ബും, എൻഎസ്എസ് യൂണിറ്റും ചേർന്ന് പുസ്തകങ്ങൾ നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ടിൽ, കോളേജ് ലൈബ്രറി ഇൻ ചാർജ് ശ്രീ സുരേഷ് കുമാർ, ശ്രീമതി അതുല്യ ജോസ്, എന്നിവർ സംസാരിച്ചു.
കുട്ടികൾക്കായി വായന മാസാചരണവുമായി ബന്ധപ്പെട്ട് ചിത്രം കാണാം കഥയുണ്ടാക്കാം, വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
മയങ്ങല്ലേ മക്കളെ ലഹരിയിൽ.
മാലക്കല്ല് : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഫാദർ അജിൽ തടത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ശ്രീമതി അന്നാ തോമസ്, ശ്രീ നവീൻ പി എന്നിവർ സംസാരിച്ചു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സൂംബാ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഇനിയും ഉറക്കെ എന്ന പേരിൽ മുദ്രാവാക്യ രചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 23:51, 3 ജൂലൈ 2025 | 4,032 × 3,024 (1.34 എം.ബി.) | 12355HM (സംവാദം | സംഭാവനകൾ) | വായനക്ക് അവധിയില്ല മാലക്കല്ല്: അവധിക്കാലം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാൻ സെൻ്റ് മാലക്കല്ല് മേരീസ് എ യുപി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. "വായനക്ക് അവധിയില്ല" എന്ന പേരിൽ നടത്തുന്ന പരിപാടികൾ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിൽ താല്പര്യം നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നു. പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ: കുട്ടികളിൽ വായനയുടെ പ്രാധാന്യം വളർത്തുന്നതിനും പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ക്യാമ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.