ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:19868-പ്രവേശനോത്സവം ജൂൺ 2 2025.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (3,682 × 2,866 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.12 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ഗംഭീരമാക്കി പ്രവേശനോത്സവം

ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.

മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.

കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:11, 3 ജൂൺ 202507:11, 3 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം3,682 × 2,866 (1.12 എം.ബി.)Suhailath k (സംവാദം | സംഭാവനകൾ)ഗംഭീരമാക്കി പ്രവേശനോത്സവം ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മക...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: