പ്രമാണം:12355bouqe25.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,599 × 899 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 229 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഹരിത പൂച്ചെണ്ടുകളുമായി നവാഗതരെ വരവേറ്റ് മാലക്കല്ല് സ്കൂൾ

മാലക്കല്ല്: മാലക്കല്ല് സെൻ്റ് മേരീസ് എ യുപി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ നവാഗതരെ കുരുത്തോലയിൽ തീർത്ത പൂച്ചെണ്ടുകൾ നൽകി വരവേറ്റത് വേറിട്ട അനുഭവമായി. സ്കൂൾ മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ശ്രീമതി മിനിപ്പ് ഉദ്ഘാടനം ചെയ്തു. വായനയ്ക്ക് അവധിയില്ല എന്ന പേരിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിലും താൽപര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 521 വായനാ പതിപ്പുകളുടെ പ്രകാശനം നാലാം ക്ലാസിലെ ആദിനന്ദ് പ്രധാന അദ്ധ്യാപകന് നൽകി നിർവഹിച്ചു, തുടർന്ന് പുതിയ അധ്യായന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ ൻ്റെ പ്രകാശനം, പുതിയ കുട്ടികൾക്കായി തയ്യാറാക്കിയ ഓട്ടോമാറ്റിക് ടോയ് കാറുകളുടെ ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ വൈവിധ്യകരമായ രീതിയിൽ നടന്നു. കൂടാതെ കോളിച്ചാൽ ലയൺസ് ക്ലബ് , പനത്തടി സർവീസ് സഹകരണ ബാങ്ക്, മിൽമ സൊസൈറ്റി മാലക്കല്ല്, കെസിവൈഎൽ മാലക്കല്ല്, എന്നിവർ ഏർപ്പെടുത്തിയ പഠന ഉപകരണ കിറ്റ് വിതരണവും ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സൗജന്യ ബാഗ് വിതരണവും നടന്നു. ഹെഡ് മാസ്റ്റർ ശ്രീ സജി എം എ, ജിനോ ജോൺ, സോജോ തോമസ്, തോമസ് അടിയായപ്പള്ളി, ആൽബിൻ ജോർജ്, സജി എ സി, ഷൈനി ടോമി, ബിജു ജോസഫ് എന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:24, 3 ജൂലൈ 202523:24, 3 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 899 (229 കെ.ബി.)12355HM (സംവാദം | സംഭാവനകൾ)ഹരിത പൂച്ചെണ്ടുകളുമായി നവാഗതരെ വരവേറ്റ് മാലക്കല്ല് സ്കൂൾ മാലക്കല്ല്: മാലക്കല്ല് സെൻ്റ് മേരീസ് എ യുപി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ നവാഗതരെ കുരുത്തോലയിൽ തീർത്ത പൂച്ചെണ്ടുകൾ നൽകി വരവേറ്റത് വേറിട്ട അനുഭവമായി. സ്കൂൾ മാനേജർ ഫാദർ ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ശ്രീമതി മിനിപ്പ് ഉദ്ഘാടനം ചെയ്തു. വായനയ്ക്ക് അവധിയില്ല എന്ന പേരിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും വായനയിലും പഠനത്തിലും താൽപര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:12355bouqe25.jpeg&oldid=2741512" എന്ന താളിൽനിന്ന് ശേഖരിച്ചത്