"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' ==
== '''ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025''' ==
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
'''ആഗസ്ത് 28: ഭവന സന്ദർശനം'''
നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ  നോയൽ പി എസ് എന്ന  കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും  കുട്ടിയോട് ഒപ്പം  സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.
[[പ്രമാണം:13067-housevisit1.jpg|നടുവിൽ|ലഘുചിത്രം]]
== '''ആഗസ്ത് 30: ഓണക്കിറ്റ് വിതരണം''' ==
സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ  അർഹരായവർക്ക്  ഓണ കിറ്റ് വിതരണം ചെയ്തു. ഈ പരിപാടി ഹെഡ്മിസ്ട്രൻസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. രജിത്ത് സാർ, സിനി ടീച്ചർ എന്നിവർ കിറ്റ് വിതരണത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.
== '''ആഗസ്ത് 29: ഓണാഘോഷം''' ==
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോട്  സെന്റ് ജോർജ് ഹൈസ്കൂളിൽ  ആഘോഷിച്ചു. പൂക്കള മത്സരം, വടംവലി, ബോംബിംഗ് സിറ്റി, കുളം കര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വർണ്ണാഭമായ വസ്ത്രങ്ങളിൽ സ്കൂളിൽ എത്തിയ കുട്ടികൾ മാവേലിയോടൊപ്പം വിഭവസമൃദ്ധമായ സദ്യയും, പായസവും ആസ്വദിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
== '''സെപ്ററംബ൪ 9: സ്പോർട്സ് ദിനം''' ==
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ  സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട്  സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.
== '''സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ''' ==
ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ്  ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ  കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും  കുട്ടികളെ ബോധ്യപ്പെടുത്താനായും  ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ്  റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു
== '''സെപ്ററംബ൪ 15 : ആന്റി റാബിസ്  ബോധവൽക്കരണ ക്ലാസ്''' ==
വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും  വളരെ വ്യക്തമായി ഉദാഹരണ സഹിതം  ക്ലാസുകൾ എടുത്ത  ശ്രീ. ആന്റണി സർ  വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ  കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854328" എന്ന താളിൽനിന്ന് ശേഖരിച്ചത്