"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


= [[ജി.യു.പി.എസ് മുഴക്കുന്ന്/ട്രാഫിക്ക് ക്ലബ്|ട്രാഫിക്ക് ക്ലബ്]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/ട്രാഫിക്ക് ക്ലബ്|ട്രാഫിക്ക് ക്ലബ്]] =
'''<big><u>വഴി വെട്ടം - 2010  (റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ)</u></big>'''
     കാക്കയങ്ങാട് ഉരുവച്ചാൽ  റോഡിനു സമാന്തരമായി ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂൾ. വിദ്യാലയത്തിലേക്ക് കുട്ടികൾ വരുന്നതും, സ്കൂളിൽ നിന്ന് പോകുന്നതും നേരിട്ട് റോഡിനോട് ചേർന്നാണ്... 1954 മുതൽ പ്രവർത്തന പൈതൃകവും ആയി മുന്നേറുന്ന ഈ വിദ്യാലയം വിവിധ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചതിന് ധാരാളം തെളിവുകളും പ്രവർത്തനങ്ങളും വർഷാവർഷങ്ങളിൽ ദൃശ്യമായിട്ടുണ്ട്... കുട്ടികളിലും, പൊതുജനങ്ങളിലും, അതുവഴി രക്ഷിതാക്കളിലും റോഡ് സുരക്ഷാ ബോധം ഉണ്ടാക്കുന്നതിനായി രണ്ടായിരത്തി പത്ത് വർഷത്തിൽ ധാരാളം പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കപ്പെട്ടു.. ഏകദേശം പത്തോളം അനുബന്ധ പ്രവർത്തനങ്ങൾ ഒരു വർഷത്തോളം നീണ്ടുനിന്ന ദൗത്യമായി ഞങ്ങളുടെ സ്കൂളിൽ നിർവഹിക്കപ്പെട്ടു.. പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തിയുള്ള പ്രവർത്തന പദ്ധതികൾ ആയിരുന്നു ഈ വർഷം ആസൂത്രണം ചെയ്യപ്പെട്ടത്... സുരക്ഷിതത്വബോധം, ചുമതലാബോധം, ആത്മവിശ്വാസം എന്നീ മേഖലകളിലെല്ലാം കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്ന ഉദ്ദേശ്യം ആയിരുന്നു ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നത്.. ആ കാലഘട്ടത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്ന് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു.. തെരുവുനാടകം, ലഘുലേഖകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, അടയാള ബോർഡുകൾ സ്ഥാപിക്കൽ , ചിത്രരചന, ലേഖന മത്സരം, സ്കൂൾതല ട്രാഫിക് ക്ലബ്ബ് രൂപീകരണം തുടങ്ങി പത്തോളം പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി.. സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർ അടക്കം എല്ലാ അധ്യാപകരും  ്് മേൽ പ്രസ്താവിക്കപെട്ട വിവിധ ചുമതലകളുടെ അമരക്കാരായി... ഓരോ അധ്യാപകർക്കും നൽകപ്പെട്ട ചുമതലകൾ ഭംഗിയായി നിറവേറ്റുന്നതിൽ എല്ലാവരും ശ്രദ്ധിച്ചിരുന്നു.. അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ വി .ആർ വിജയൻ മാസ്റ്റർ നേതൃത്വം നൽകിയ ഒരു മാസ്റ്റർ പ്ലാൻ ആയിരുന്നു 2010 വർഷത്തിൽ നിർവഹിക്കപ്പെട്ടത്.. റോഡ് സുരക്ഷയെ സംബന്ധിച്ച ലഘുലേഖകൾ എല്ലാ വീടുകളിലും കുട്ടികൾ വഴി എത്തിച്ചത് വഴി ഒരു പൊതുജന അവബോധം സൃഷ്ടിക്കുവാൻ ഈ പ്രവർത്തനത്തിന് സാധിച്ചു.. രക്ഷിതാക്കൾ വഴി പൊതുസമൂഹത്തിലേക്ക്   മഹത്തായ ഒരു സുരക്ഷിത ആശയം നൽകുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. റോഡ് സുരക്ഷാ ബോധം 2010എന്നായിരുന്നു ഈ പ്രവർത്തനങ്ങൾക്ക് പൊതുവായി നൽകിയിരുന്ന പേര്.. സ്കൂളിൽ രൂപീകരിക്കപ്പെട്ട ട്രാഫിക് ക്ലബ്ബിന്  വഴിവെട്ടം  ട്രാഫിക്ക് ക്ലബ് എന്ന പേര് നൽകി. പ്രസ്തുത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  റോഡ് സുരക്ഷാ ബോധവൽക്കരണം നൽകുന്ന രീതിയിൽ ഒരു തെരുവുനാടകം മുഴക്കുന്ന് അങ്ങാടിയിൽ വച്ച്  നടത്തപ്പെട്ടു... പൊതുജന ശ്രദ്ധ ആകർഷിച്ച മഹത്തായ ഒരു പ്രവർത്തനം ആയിരുന്നു ഇത്.. ക്വിസ് മത്സരം കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും വേണ്ടി നടത്തപ്പെട്ടു.. മാത്രമല്ല അവർക്ക് വേണ്ടി സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു.. മികച്ച രീതിയിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുവാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു.. കുട്ടികൾക്കായി ചിത്രരചനയും ലേഖന മത്സരവും സംഘടിപ്പിക്കുക വഴി പ്രാഥമികമായ റോഡ് സുരക്ഷാ പാഠങ്ങൾ ഞങ്ങൾ പകർന്നു നൽകുവാൻ സാധിച്ചു.
അതുവഴി അവരിൽ ആത്മവിശ്വാസം ഉളവാക്കുന്ന പെരുമാറ്റം സൃഷ്ടിക്കുവാനും കഴിഞ്ഞു. ട്രാഫിക് പോലീസ് സംവിധാനം ഉപയോഗിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ  പ്രസ്തുതകാലയളവിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞു... ഈ പ്രവർത്തനങ്ങൾ എല്ലാം നിശ്ചിത ടൈംടേബിൾ അനുസരിച്ച് കൃത്യമായ നടത്തുവാൻ എല്ലാ അധ്യാപകരും പരിശ്രമിച്ചു. ഓരോ അധ്യാപകരും ഓരോ ചുമതലകൾ ഏറ്റെടുത്തു നടപ്പിലാക്കി.. വഴി വെട്ടം  ട്രാഫിക്ക് ക്ലബ്ബിൽ 50  കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു... സ്കൂൾ പ്രവർത്തന സമയങ്ങളിലും, കുട്ടികൾ വീട്ടിലേക്ക് പോകുന്ന അവസരങ്ങളിലും വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ എർപ്പെട്ട്  സ്കൂൾ പരിസരത്തു നിന്നും ഓരോരുത്തരെയും വീട്ടിലേക്ക് സുരക്ഷിതരായി പറഞ്ഞു വിടുന്ന രീതിയിൽ പ്രസ്തുത ക്ലബ്ബിലെ അംഗങ്ങൾ പ്രവർത്തിച്ചു.. തികച്ചും മാതൃകാപരമായ പ്രവർത്തനം ആയി സമൂഹത്തിന് ബോധ്യമാവുന്ന രീതിയിൽ കുട്ടികൾ പെരുമാറി... ആ കാലഘട്ടങ്ങളിലെ മിക്കവാറും എല്ലാ പത്രങ്ങളിലും ഞങ്ങളുടെ സ്കൂളിലെ ഈ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നു.. സമയങ്ങളിൽ വ്യത്യസ്ത പ്രോഗ്രാമുകളെക്കുറിച്ച് നോട്ടീസുകളും കുട്ടികൾ വഴി രക്ഷിതാക്കളിൽ എത്തി. സ്കൂളിലെ വിവിധ പരിസരങ്ങളിൽ, റോഡിന് സമീപം വിവിധ സിഗ്നൽ ബോർഡുകൾ ഞങ്ങൾ സ്ഥാപിച്ചു. പൊതു സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ച ഈ പ്രവർത്തനം വഴി ഉത്തരവാദിത്വ ബോധമുള്ള ഒരു യുവതലമുറയെ അല്പ മായി എങ്കിലും രൂപപ്പെടുത്തിയെടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്ന് ആത്മാർഥമായി വിശ്വസിക്കുന്നു...
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755373" എന്ന താളിൽനിന്ന് ശേഖരിച്ചത്