പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

ഇപ്പോൾ കൊറോണ അഥവാ കോവിഡ് 19 കാലമാണല്ലോ. മനുഷ്യ ദൃഷ്ടി കൊണ്ട് കാണാൻ കഴിയാത്ത ഒരു കൂട്ടം കൊച്ചു വൈറസുകൾ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. എന്താണീ കൊറോണ വൈറസ് ?

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മൂക്കൊലിപ്പ് ,ചുമ, തൊണ്ടവേദന ,തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും. കൊറോണ വൈറസ് സാധാരണ എലി ,പട്ടി പൂച്ച ,കുതിര ,പന്നി എന്നിവയിലാണ് കാണപ്പെടുക എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ന്യൂ നോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ വൈറസിന്റെ ഉത്ഭവം ചൈനയിലെ പ്രധാന നഗരമായ വുഹാനിലാണ്. ഇത് വുഹാൻ സിറ്റിയിലെ പ്രശസ്തമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ലാബിൽ നിന്നും ചോർന്നതാണെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ പറയുന്നത്. ഇത് ചൈന കരുതിക്കൂട്ടി ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്. ഇത് മനുഷ്യനിലേക്ക് എത്താതിരിക്കാൻ നമ്മൾ കൈകൾ ഇടയ്ക്കിടെ കഴുകുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തു പോയി വന്നതിനു ശേഷം കൈകൾ സോപ്പുപയോഗിച്ചോ സാനിറ്ററിസർ ഉപയോഗിച്ചോ കഴുകുക. കഴുകുന്ന രൂപം നാം കണ്ടിട്ടുണ്ടാകുമല്ലോ. പിന്നെ നാം നമ്മുടെ കൈകൊണ്ട് വായിലോ മൂക്കിലോ തൊടാതിരിക്കുക. രോഗബാധിതരിൽ നിന്നും മാറിനിൽക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം.

ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഈ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല

നിങ്ങൾക്ക് അസുഖം തോന്നുകയാണെങ്കിൽ വീട്ടിൽ തന്നെ തുടരുക . അധികൃതരെ അറിയിക്കുക. ലോകം കൊറോണ വൈറസിനോട് പൊരുതി കൊണ്ടിരിക്കുകയാണ്. നമ്മുടെ പോരാട്ടം രോഗികളോട് അല്ല. കൊറോണ വൈറസിനോടാണ്. ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും നഴ്സുമാർക്കും ഒരുപാട് നന്ദി പറയേണ്ടതുണ്ട് നാം. കാരണം അവർ അവരുടെ ജീവൻ നോക്കാതെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുകയാണ്. നിപ്പാ വൈറസിനെയും പ്രളയത്തെയും അതിജീവിച്ച കേരളം ലോകാരോഗ്യസംഘടന മഹാമാരി എന്ന് വിശേഷിപ്പിച്ച ഈ കൊറോണ വൈറസിനെയും നമ്മൾ അതിജീവിക്കും. Stay Home Stay Safe

റിദ ഷെറിൻ
7 A പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം