പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വിധിയെ തോൽപ്പിച്ച കാൽപ്പന്തുകാരൻ
വിധിയെ തോൽപ്പിച്ച കാൽപ്പന്തുകാരൻ
അർജന്റീന നാഷണൽ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ് സി ബാർസലോണയുടെ കളിക്കാരൻ. ഫുട്ബോളിന്റെ ദൈവം ഡിഗോ മറഡോണ തന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ച ഏക കളിക്കാരൻ. അർജന്റീനയുടെ "മിശിഹ" നമ്മുടെ എല്ലാം സ്വന്തം മെസ്സിയെന്ന ലിയോണൽ ആൻഡ്രസ്സ് മെസ്സി. 1987 ജൂൺ 24ന് ഒരു സ്റ്റീൽ ഫാക്ടറി തൊഴിലാളി ആയിരുന്ന ജോർജ് ഹൊറാസിയോ മെസ്സിയുടെയും സെല്ലിയ മരിയ എന്ന ക്ലീനിങ് തൊഴിലാളിയുടെയും മകനായി അർജന്റീനയിലെ റോസാരിയോയിൽ ജനിച്ചു. ഇറ്റലിയിലെ അൻകൊന എന്ന നഗരത്തിൽ നിന്നും 1883ൽ കുടിയേറി പാർത്തതാണ് മെസ്സിയുടെ പൂർവികർ. മെസ്സി നന്നേ ചെറുപ്പത്തിലെ കളിച്ചു തുടങ്ങി.അഞ്ചാമത്തെ വയസിൽ തന്റെ അച്ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബിൽ ചേർന്ന് കളിക്കാൻ തുടങ്ങി. 1995ൽ പ്രാദേശിക പട്ടണമായ റോസാരിയോയിലെ ഒരു ക്ലബ് ആയ ന്യൂ വെയിൽസ് ഹാറ്റ് ബോയ്സിൽ ചേർന്നു. പതിനൊന്നാം വയസിലാണ് അദ്ദേഹത്തിന്റെ വളർച്ചക്കാവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയുന്നതു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ് ആയ റിവർ പ്ലേറ്റിനു മെസ്സിയുടെ കഴിവിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ മാസംതോറും 900ഡോളർ ചെലവാക്കി അദ്ദേഹത്തെ ചികിൽസിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ബാർസ ലോണയുടെ sporting director ആയ Carles Rexach അദ്ദേഹത്തി ന്റെ കഴിവിനെ പറ്റി നല്ല ബോധവാനായിരുന്നു. മെസ്സിയുടെ കളി കണ്ടതിനുശേഷം barcelona അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടു. അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിച്ചാൽ ചികിത്സക്കുള്ള പണം ക്ലബ് ഏറ്റെടുക്കാമെന്നു പറഞ്ഞു. ഇത് അനുസരിച്ചു അദ്ദേഹത്തിന്റെ കുടുംബം സ്പെയിനിലേക്കു മാറി. മെസ്സി barcaelona യിൽ കളിച്ചു തുടങ്ങി.അദ്ദേഹത്തിന്റെ പതിനാറാം വയസിൽ 2003 നവംബർ 13നു porto യുമായുള്ള സൗഹൃദമത്സരത്തിലൂടെ മെസ്സി കളിച്ചു. 2004 ഒക്ടോബർ 16നു് 17 ആം വയസിലാണ് മെസ്സി തന്റെ ആദ്യ ലീഗ് മത്സരം കളിച്ചത്. എസ്പാനിയോളി നെതിരെയാണ് ആ മത്സരം. ആ മത്സരത്തോടു കൂടി barcelona ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും laliga കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മാറി. ഒരു ഇന്റർവ്യൂ വിൽ അദ്ദേഹം തന്റെ മുൻ കോച്ച് ആയ Frank Richard നെ പറ്റി ഇങ്ങനെ പറഞ്ഞു "അദ്ദേഹമാണ് എന്റെ കളി ജീവിതം തുടങ്ങി വച്ചത് എന്ന വസ്തുത ഞാൻ ഒരിക്കലും മറക്കില്ല. പതിനാറോ പതിനേഴോ വയസിൽ തന്നെ അദ്ദേഹത്തിനു എന്നിൽ വിശ്വാസം ഉണ്ടായിരുന്നു. 2004 ജൂണിൽ paraguay ക്കു എതിരെ അണ്ടർ 20 സൗഹൃദ മത്സരത്തിലാണ് അർജന്റീന നാഷണൽ ടീമിനു വേണ്ടിയുള്ള മെസ്സി യുടെ അരങ്ങേറ്റം. 2005ൽ ഫിഫ വേൾഡ് ചാമ്പ്യൻഷിപ്പിൽ മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോൾ നേടിയതു്. ഫിഫ ലോക കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരൻ. 2007 ലെ കോപ്പ അമേരിക്കയിലെ രണ്ടാം സ്ഥാനക്കാരന് ഉള്ള പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2006 - 7സീസണിൽ ആണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചതു്. 2008 - 09 സീസണിൽ 38 ഗോൾ നേടി. ആ സീസണിൽ barcelona മൂന്നു കിരീടം നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009 - 10 സീസണിൽ അദ്ദേഹം 47 ഗോളുകൾ നേടി. 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടിLEO MESSI FOUNDATION എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു. ഇന്നു തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ലോകം അദ്ദേഹത്തെ പരിഗണിക്കുന്നു. 21ആം വയസിൽ അദ്ദേഹം യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ വേൾഡ് ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾക്കായി നാമനിർദേശം ചെയ്യപ്പെട്ടു. 22ആം വയസിൽ അദ്ദേഹം ആ രണ്ടു പുരസ്‌കാരവും കരസ്ഥമാക്കി. 2013 ജനുവരി 7നു ലഭിച്ച 5മത്തെ BALLON D OR ബഹുമതി യോടെ ഈ ബഹുമതി 5തവണ നേടുന്ന ആദ്യ കളിക്കാരനായി. 2019ൽ അദ്ദേഹം തന്റെ 6ആം BALLON D OR നേടി ലോക ഫുട്ബോളിൽ 6 BALLON, D OR നേടുന്ന ആദ്യ കളിക്കാരനായി മാറി. ലോക ഫുട്ബോളിൽ അദ്ദേഹം ഒരു മനുഷ്യനെ കൊണ്ട് നേടാൻ കഴിയുന്നതിലും അപ്പുറം അയാൾ നേടി. എന്നാൽ ഒരു ലോക കിരീടം അദ്ദേഹത്തിന് നേടാൻ കഴിഞ്ഞില്ല. Rosariyo ക്കാരൻ പയ്യൻ ഇടംകാലിൽ പന്ത് കോർത്തു ഓടാൻ തുടങ്ങിയതുമുതൽ പിന്നാലെ കൂടിയതാണ് അർജന്റീനക്കാർ. ഓടി ത്തളർന്ന നാട്ടുകാരെയും ചുമലിലേറ്റി അയാൾ പിന്നെയും ഓടി. ഒരു ലോക കപ്പ് ഫൈനലും 2 കോപ്പ അമേരിക്ക ഫൈനലുകളും. മനുഷ്യസാധ്യമായ പരിമിതികളിൽ അയാൾ തളർന്നപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ അദ്ദേഹവും രാജ്യവും നിരാശരായി. മുന്നിൽ ഓടാൻ ഇനി ഇല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ നെഞ്ചു തകർന്നാണ് അവർ കേട്ടത്. തകർന്നുടഞ്ഞ സ്വപ്നങ്ങൾ വീണ്ടും കെട്ടി പോക്കാറായപ്പോൾ അയാളുടെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചു. ആ നിലവിളികൾക്ക് ചെവി ഓർക്കാതിരിക്കാൻ മെസ്സിക്കു കഴിയില്ലായിരുന്നു. അയാൾ വീണ്ടും രക്ഷാപ്രവർത്തനത്തിറങ്ങി. കൂടെ ഓടാൻ കഴിയാതെ കൂട്ടുകാർ തളരുന്ന കാഴ്ച്ച അയാളെ പിന്നെയും തളർത്തി. ജീവിതത്തിനും മരണത്തിനും ഇടയിലെ അവസാന ശ്വാസത്തിനായി അയാൾ ECUADOR മല കടക്കാൻ തുടങ്ങി. ആലമ്പമറ്റ ആ രാജ്യം അയാളുടെ ചുമലിൽ അള്ളി പിടിച്ചിരുന്നു . സമുദ്ര നിരപ്പിൽ നിന്നും 10000അടി മുകളിൽ അദ്ദേഹത്തിന്റെ വക 3 അടികൾ. പിന്നെ എല്ലാം ചരിത്രമാണ്. 2014വേൾഡ് കപ്പിൽ അദ്ദേഹത്തിന്റെ മുഖം ഒരു ഫുട്ബോൾ പ്രേമിക്കും മറക്കാൻ കഴിയില്ല. അതും കഴിഞ്ഞു 2018 റഷ്യൻ വേൾഡ് കപ്പിലും അദ്ദേഹത്തിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മെസ്സിയിൽ നിന്നും ലോകം ഒരു ലോക കിരീടം പ്രതീക്ഷിച്ചെങ്കിൽ അത് തന്നെയാണ് മികവി ന്റെ അടയാളം. LEO നീ തോൽക്കുന്നില്ല, വളർച്ച ഹോർമോണിന്റെ അഭാവത്തിൽ തളർന്നു പോകുമായിരുന്ന ഒരു ബാല്യത്തിൽ നിന്നും നീ "മിശിഹ "എന്ന വിളിപ്പേരിൽ വരെ എത്തിയില്ലേ. അതുമതി നിന്നെ ഞങ്ങൾക്കു എന്നും ഓർക്കാൻ. കാല് ഇടറിയിട്ടുണ്ട് കരങ്ങൾ വിറച്ചിട്ടുണ്ട് കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, കരൾ പിടഞ്ഞിട്ടുണ്ട്. പക്ഷെ ലോക ഫുട്ബോളിന്റെ "മിശിഹാ "എന്ന് ലോകം പേരിട്ട് വിളിച്ച ഞങ്ങൾ അലങ്കാരത്തോടെ ലേശം അഹങ്കാരത്തോടെ അതിലേറെ അഭിമാനത്തോടെ നെഞ്ചിലേറ്റിയ LIONEL MESSI എന്ന ആ മുത്ത് തളർന്നിട്ടില്ല.അസ്തമയത്തിനുശേഷം ഒരു ഉദയം ഇല്ലെങ്കിൽ അതൊരു സൂര്യൻ ആയിരിക്കില്ല, ക്രൂ ശിലേറ്റപ്പെട്ടതിനു ശേഷം ഒരു ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അത് മിശിഹ അല്ലാതിരിക്കണം. ഡിയർ LEO നിന്റെ മുന്നിൽ ലോകം നമിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം