പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പാഠം

ഇന്നിതാ പ്രകൃതി ഒരു വികൃതിയായി
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
ഈ ദുരന്തകാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം.
                                                                       
അടുക്കുവാൻ കഴിയുന്നില്ലെങ്കിലും
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും
                                                                                                                                    
കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ്
ചുറ്റിലും പിന്നെ അകലത്ത് നിന്നും
എത്തുന്ന വറ്റിലും വീഴുമ്പോൾ ........
ഈ ദുരന്ത കാലം നമുക്കൊരു പാഠം
ഇത് പാഠം-നല്ല പാഠം-ഗുണപാഠം

തിരികെ വരുന്ന കിളികളും ശുദ്ധജലവും
വായുവും സ്നേഹവും ഇനിയുള്ള കാലത്ത്
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ
ഇത് പാഠം-നല്ല പാഠം-ഗുണപാഠം

{

വിഷ്ണുമായ ജി. എൻ
8 F പി.പി.എം.എച്ച്.എസ്. കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത