പാലയാട് വെസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കണ്ണന്റെ ചിന്തകൾ
കണ്ണന്റെ ചിന്തകൾ
കണ്ണൻ വെറുതെയിരുന്ന് ഓരോന്ന് ചിന്തിക്കുകയായിരുന്നു. സ്കൂളിൽ നടക്കാതെപോയ വാർഷികാഘോഷവും പെട്ടെന്നുള്ള സ്കൂളടക്കലും അവനെസങ്കടത്തിലാക്കി. എവിടെയും പോവാനാവാതെ വീട്ടിൽപെട്ടുപോയ സങ്കടവും ഉണ്ട്. അമ്മയോട് ഇടയ്ക്കിടെ ലോക്ഡൌൺ എപ്പോഴാ തീരുക, ഇനിയും നീട്ടുമോ, വിഷുവിനു പടക്കം പൊട്ടിക്കാൻ പറ്റുമോ എന്നൊക്കെ ചോദിക്കും. അമ്മയുടെ മറുപടി അവനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അല്ല കണ്ണാ , നീയെന്തിനാ ഇടയ്ക്കിടെ ചോദിച്ചോണ്ടിരിക്കുന്നെ. എന്റെഈ പ്രായത്തിനിടയ്ക്ക് ഞാനിതുവരെ കണ്ടിട്ടില്ല ഇങ്ങനെയൊരു കോറോണയും മഹാമാരിയും. കലികാലം. ഇത് ലോകാവസാനമാണെന്ന തോന്നുന്നേ. അമ്മ പിറുപിറുത്തു. ഇത് ലോകാവസാനം തന്നെയാണോ. അവൻ അവനോടുതന്നെ ചോദിച്ചു. അമ്മ പറഞ്ഞതുപോലെ എല്ലാം ലോക്ഡൌൺ ആയി. ബസില്ല, സിനിമയില്ല, ബാര്ബര്ഷോപ്പില്ല, എന്നുതുടങ്ങി ഫാസ്റ്റഫുഡ് പോലുമില്ല. നമ്മൾ പഴയകാലത്തേക്ക് പോവേണ്ടിയിരിക്കുന്നു എന്ന് ഓര്മിപ്പിക്കുകയാണോ പ്രകൃതി. ഈ മഹാമാരിയിൽനിന്നും രെക്ഷനേടിയെ പറ്റൂ. പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെയിരിക്കുക. അതുമാത്രമേയുള്ളു ഇതിൽനിന്നും രക്ഷനേടാൻ. എല്ലാം മാറി നല്ലൊരു നാളെക്കായി നമുക്കൊന്നിച്ചു നിൽക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ