പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

ഡിസംമ്പർ മാസം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്.പിന്നീട് ഈ വൈറസിനെ കോവിഡ് -19 എന്ന പേരിൽ അറിയപ്പെട്ടു.ഫെബ്രുവരി ,മാർച്ച് മാസം ആദ്യവാരത്തോടെ ലോകത്തെ ഞെട്ടിച്ച വാർത്തയാണ് ഞാൻ കേട്ടത്.മനുഷ്യ സമൂഹത്തെ വിഴുങ്ങാൻ ശേഷിയുള്ള ഒരു വൈറസ് ചൈനയിൽ രൂപം കൊണ്ടു,ആദ്യമൊക്കെ ഇതിന്റെ ഭീകരതയെ കുറിച്ച് വ്യക്തതയില്ലായിരുന്നു.പക്ഷെ ലോകത്ത് പടർന്ന് പിടിക്കാൻ തുടങ്ങിയപ്പോൾ എന്റെ രാജ്യത്തും എന്റെ നാട്ടിലും ഈ രോഗം വന്നതോടുകൂടി ഞനും എന്റെ നാടും ഭീതിയിലായി.ലോകത്ത് ഈ കെറോണ വൈറസ് പടർന്നു പിടിക്കാൻ കാരണം ജനങ്ങളുടെ ശ്രദ്ധയില്ലായ്മയാണ്.എത്ര തവണ വീട്ടിലിരിക്കാൻ പറഞ്ഞാലും ചില ജനങ്ങൾ ഇത് അനുസരിക്കാതിരിക്കുന്നു.പിന്നെങ്ങിനെയാണ് കോവി‍ഡ് പടരാതിരിക്കുന്നത്.പ്രളയവും നിപ്പയേയും പോലെ ഇതിനേയും നാം നേരിടും.എന്തെല്ലാം പ്രതിസന്ധികൾ നമ്മൾ കേരളീയർ നേരിട്ടു.അതേ പോലെ ഇതിനേയും നാം നേരിടും.ഭീതിയല്ല കരുതലാണ് വേണ്ടത്.

വൈഗ അനീഷ്
4 A പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം