പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ദൈവത്തിൻറെ സ്വന്തം നാട് എന്ന് ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കേരളം വ്യക്തി ശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിനും രോഗ പ്രതിരോധത്തിന്റേയും കാര്യത്തിൽ വളരെയേറെ മുന്നിലാണ്. ലോകരാജ്യങ്ങളെ ഭീതിയുടെ പടുകുഴിയിൽ ആഴ്ത്തിയ covid 19 എന്ന മഹാമാരിയേ കരുതലോടെ നേരിടുകയാണ് നാം. എന്നാലും വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും കാര്യത്തിൽ നാം കുറച്ചു പുറകോട്ട് പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. എങ്കിലും ലോക ജനതയുടെ ഇടയിൽ വെച്ച് നോക്കുമ്പോൾ നമുക്ക് മുൻപന്തിയിൽ തന്നെ സ്ഥാനം ഉണ്ട് . ശുചിത്വം എന്ന മൂന്നക്ഷരത്തിന്റെ പ്രധാന്യംവളരെ വലുതാണ് .നമ്മുടെ ജീവിതം ശുചിത്വമില്ലാതെ നിലനിൽക്കില്ല. ശുചിത്വമാണ് ചുറ്റുമുള്ള രോഗാണുക്കളുടെ വലയിൽ നിന്നും നമ്മെ സംരക്ഷിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ജനങ്ങൾ കൊല്ലപ്പെട്ടത് യുദ്ധത്തിലോ പട്ടിണി എന്നിവയിലൂടെ ഒന്നുമല്ല. നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയാത്ത അത്രയും ചെറുതായ വൈറസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ ജീവികളാണ്. പണ്ട്യൂറോപ്പിൽ ആഞ്ഞടിച്ച പ്ലേഗിൽകൊല്ലപ്പെട്ടത് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലധികം പേരായിരുന്നു. മനുഷ്യനെ കീഴടക്കാൻ കഴിയുന്നവരാണ് സൂക്ഷ്മജീവികൾ എന്ന ബോധ്യം ആക്കി തന്നു. മഹാ വ്യാധികളിൽ നിന്ന് രക്ഷനേടാൻ കണ്ടുപിടിച്ച ഒരു സംവിധാനമാണ് വാക്സിനേഷൻ. ഒരു പരിധിവരെ രോഗത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് നിന്ന് നമ്മെ സംരക്ഷിക്കും ആയിരുന്നു. എന്നാൽവാക്സിനേഷൻ ചിലർ നിരുത്സാഹപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം അനുനിമിഷം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുമ്പോൾ കേവലം തെറ്റിദ്ധാരണയുടെ പുറത്ത് ശാസ്ത്രത്തെ എതിർക്കുന്നതിന് ചിലർ ശ്രമിക്കുന്നു. രോഗ പ്രതിരോധ കോശങ്ങളെ സഞ്ജമാക്കി വെയ്ക്കുന്ന പ്രവർത്തനമാണ് വാക്സിനേഷൻ. രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. ഇതു വഴി രോഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. രോഗപ്രതിരോധത്തിനായി ഏതു വഴി സ്വീകരിക്കാനും നാം തയ്യാറായിരിക്കണം. covid 19 എന്ന മഹാമാരി ഇല്ലാതാക്കാൻ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവയൊക്കെയാണ് നാം ചെയ്യേണ്ടത്. ഇത് കർശനമായി നടപ്പിലാക്കിയ രാജ്യങ്ങളിൽ രോഗവ്യാപനം വളരെ കുറവാണ്. നല്ലൊരു നാളേക്ക് വേണ്ടി നാം ഇന്നു കഷ്ടതകൾ അനുഭവിക്കണം. ഒരു മാസ്ക് ധരിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ഒരു ജനതയാണ്. ഒരു സമൂഹമാണ്. നമ്മുടെ രക്ഷയ്ക്ക് വേണ്ടി നമ്മുടെ കുടുംബാംഗങ്ങളുടെ രക്ഷയ്ക്ക് വേണ്ടി ഒരു ജനതയുടെ രക്ഷയ്ക്ക് വേണ്ടി നമുക്ക് സാമൂഹിക അകലം പാലിക്കാം. ശാരീരികമായി അകലം പാലിക്കുമ്പോഴും മാനസികമായി കൂടുതൽ അടുക്കാം. അങ്ങനെcovid 19 നെ പ്രതിരോധിക്കാം. ഒരു മാസ്ക്ക് ധരിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുമ്പോഴും . 'I PROTECT YOU 'YOU PROTECT US'

ഒത്തൊരുമിച്ച് നമ്മുക്ക് പ്രതിരോധിക്കാം. നല്ലൊരു നാളേയ്ക്കായി സ്വപ്നം  കണ്ട് കൊണ്ട് നമ്മുക്ക്
'പ്രതിരോധിക്കാം അതിജീവിക്കാം__ '
നവീന
10 B പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം