പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/ വേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
വേനലവധി


നിനച്ചിരിക്കാതെ വേഗം എത്തി
വേനലവധിയെൻ കൂട്ടുകാരെ
കൂടെ വന്നല്ലോ കൊറോണ എന്ന ഭീകരൻ
ഈ കൊടുംചൂടിൽ കാട്ടുതീപ്പോലെ
പടർന്നു പിടിക്കുന്നു ഈ മഹാവ്യാധി
ഓരോരോ ആരോഗ്യകേന്ദ്രങ്ങളും
ആരാധനാലയങ്ങൾ ആയി മാറുന്നു
ഓരോ ആരോഗ്യപ്രവർത്തകരും മനുഷ്യ ദൈവങ്ങൾ ആയി
പ്രവർത്തിക്കുന്നു ഓരോ ജീവൻ രക്ഷിക്കുന്നു
രോഗത്തെനേരിടാനായി
നമ്മൾ വീടുകളിൽ തന്നെ കഴിഞ്ഞീടണം
കൈയും മുഖവും സോപ്പിട്ട് കഴുകണം
സമ്പർക്കം ഇല്ലാതെ കഴിയുന്ന നാളുകൾ
പ്രളയവും നിപയും നേരിട്ട് നമ്മൾ
ഒരുമിച്ച് നേരിടും ഈ മഹാവ്യാധിയെ
ഈ അവധിക്കാലം ഓർത്തു വെക്കാം
രക്ഷിക്കാം ഓരോ മനുഷ്യജീവൻ

വൈഗനന്ദ എ
3 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത