പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്
കൊറോണ എന്ന വൈറസ്
മനുഷ്യര് ഉൾപ്പെടെയുള്ള സസ്തനികളിലും പക്ഷികളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 13 മുതൽ 30 ശതമാനം വരെ കാരണം വൈറസുകളാണ്. മൃഗങ്ങൾക്കിടയിലാണു സാധാരണ കൊറോണ വൈറസുകൾ കണ്ടുവരുന്നത്. ഇത്തരം വൈറസുകസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇത് മനുഷ്യരിൽ ജലദോഷവും ന്യൂമൊണിയയും ഉണ്ടാക്കും. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസുണ്ടാക്കുന്ന കോവിഡ് 19 എന്ന രോഗം ലോകമാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് പടർന്നുപിടിച്ചിരിക്കുകയാണ്. ജലദോഷം, പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷങ്ങൾ. ഇവ എതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. ഇതു ക്രമേണ ന്യൂമോണിയയിലേയ്ക്കു വഴിവയ്ക്കും. ഈ രോഗം പകരുന്നത് വായുവിലൂടെയും ശ്വസനത്തുള്ളികളുമായുള്ള സമ്പർക്കത്തീലൂടെയുമാണ്. കോവിഡ് 19 പിടിപെട്ടിട്ടുള്ള ചിലർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുകയുള്ളൂ. അതിനാൽ സൗമ്യമായി ചുമയും അസുഖവും അനുഭവപ്പെടാത്ത ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് കോവിഡ് 19 പടരും. ഇതുവരെയും ഈ രോഗത്തിന് പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ശാസ്ത്രജ്ഞൻമാർ അതിനുള്ള ശ്രമത്തിലാണ്. കണക്കുകൾ പ്രകാരം ലോകത്ത് ഇതുവരെ 163673ആളുകൾ ഈ രോഗം പിടിപെട്ട് മമണപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ രോഗത്തെ അതീവ ജാഗ്രതയോടെ നാം കാണേണ്ടതുണ്ട്. അതിനാൽ ഈ രോഗം ബാധിക്കാതിരിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, ഗ്ളൗസ് ധരിക്കുക, പുറത്തായിരിക്കുപ്ബോൾ 20 മിനിറ്റ് ഇടവിട്ട് 20 second കൈകൾ ഹാൻഡ് sanitizer ഉപയോഗി ച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക, അനാവശ്യമായി മുഖത്തോ, മൂക്കിലോ,കണ്ണുകളിലോ, തൊടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എല്ലാറ്റിനും ഉപരിയായി, പുറത്തിറങ്ങാതെ വീട്ടിലിരിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തുപോയാൽ മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ഇത്തരത്തിലുള്ള ശീലങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ഈ വൈറസിന്റെ വ്യാപനത്തെ തടയാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം