പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/വൈകിവന്ന വിവേകം
വൈകിവന്ന വിവേകം
നാം എന്നും കേൾക്കുന്ന ഒരു കാര്യമാണ് വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും സ്കൂളിൽ നിന്ന് വീട്ടിലേക്കു വന്നതിനു ശേഷവും കൈയ്യും മുഖവും വൃത്തിയായി കഴുകണമെന്നു അധ്യാപകരും രക്ഷിതാക്കളും എന്നും പറയുന്നതാണ്. എന്നാൽ നമ്മളിൽ എത്ര പേർ ഇത് പ്രാവർത്തികമാക്കാറുണ്ട്. ഇന്ന് കൊറോണ വയറസ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തിൽ നാം എവിടെ നോക്കിയാലും കൈ കഴുകാനുള്ള സോപ്പും വെള്ളവും എവിടെയും കാണാം. ടീവി അടക്കമുള്ള എല്ലാ മാധ്യമങ്ങളിലും കൈ കഴുകേണ്ട രീതിയും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വാതോരാതെ വർണ്ണിക്കുന്നു. ഇത് തന്നെ ആയിരുന്നില്ലേ നമ്മോട് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞിരുന്നത്. എന്തായാലും കൊറോണ എന്ന ചെറിയ വയറസ് ലോകത്തെ പിടിച്ചുലക്കുമ്പോൾ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസിലാക്കുന്നു. നമുക്ക് വൈകി വന്ന ഈ വിവേകം ജീവിതത്തിൽ ഉടനീളം പകർത്താൻ നാം ഓരോരുത്തരും ബാധ്യസ്തരാ ണ്. വ്യക്തി ശുചിത്വമാണ് സാമൂഹ്യ ആരോഗ്യത്തിന്റെ കാതൽ. നമ്മുടെ പരിസ്ഥിതിയോടുള്ള കടപ്പാടും ഈ സമയത്തു നാം ഓർക്കേണ്ടതുണ്ട്. നാം അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ മഹാ മാരക വിപത്തായി നമ്മിലേക്ക് തന്നെ തിരിച്ചെത്തും. യാഥാർഥ്യം ഉൾക്കൊണ്ട് കൊണ്ട് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വവും ആണ് എന്ന് ഓർത്തു കൊണ്ട് നമുക്ക് ഒറ്റ കെട്ടായി മുന്നേറാം.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം