പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പറശ്ശിനിക്കടവ് പുഴയുടെ പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന പറശ്ശിനി യു.പി.സ്കൂളിൻറെ ആരംഭം 1922ൽ ആണ്. ഒരു താൽക്കാലിക കെട്ടിടത്തിൽ എലിമെൻററി സ്കൂളായി ആരംഭിക്കുകയും പിന്നീട് കൊവ്വൽ പ്രദേശത്തേക്ക് മാറുകയും ചെയ്തു. 1926ൽ കുറ്റിയിൽ എന്ന സ്ഥലത്ത് ഒരു സ്ഥിരം കെട്ടിടം പണിത് അഞ്ചാംതരം വരെ ആരംഭിച്ചു. പിന്നീട് എട്ടാതരംവരെയുള്ള ഹയർ എലമെൻററി സ്കൂളായി. ആദ്യമാനേജർ പി.എം.കുഞ്ഞിരാമൻ. 1933-34 കാലത്ത് ഇന്ന് സ്കൂളുള്ള സ്ഥലത്തേക്ക് മാറി. പൂർവ്വവിദ്യാർത്ഥികളുടെയും പി.ടി.എ.യുടെയും ഇടപെടലോടെ സ്കൂളിൻറെ മുഖഛായ തന്നെ മാറ്റാനുള്ള പ്രയത്നത്തിലാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.നിലവിൽ 312 കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.